
തൃക്കരിപ്പൂർ:ചൂരിക്കാടൻ കൃഷ്ണൻ നായർ സ്മാരക വായനശാല ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തിൽ ഹെൽപ്പ് ഏജ് ഇന്ത്യയുടെ സഹായത്താൽ മുതിർന്ന പൗരന്മാർക്ക് പരിശീലനം നൽകി. ഒറ്റപ്പെടൽ, അവഗണന ദാരിദ്ര്യം എന്നിവയ്ക്ക് എതിരെ പോരാടി തങ്ങളുടെ അവകാശങ്ങളും അധികാരങ്ങളും നേടിയെടുക്കാൻ പ്രായമായവരെ പ്രാപ്തമാക്കുന്നതിനാണ് ക്ലാസ്. പരിപാടിയുടെ ഉദ്ഘാടനം ലൈബ്രറി കൗൺസിൽ തൃക്കരിപ്പൂർ പഞ്ചായ ത്ത് കമ്മിറ്റി കൺവീനർ പി.ശ്രീധരൻ നിർവ്വഹിച്ചു. ചടങ്ങിൽ ഗ്രന്ഥശാല മുൻ താലൂക്ക് കൗൺസിൽ അംഗം പി.സദാനന്ദൻ അദ്ധ്യക്ഷത വഹിച്ചു പ്രായമായവരുടെ പെൻഷൻ സംബന്ധിച്ച വിവരങ്ങൾ പ്രൈവറ്റ് ഓൾഡ് ഏജ് ഹോപ്രായമായവരുടെ അധികാര അവകാശങ്ങൾ , മക്കൾക്ക് സ്വത്ത് നൽകുന്നതിനായി വിൽപത്രം തയ്യാറാക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, മുതിർന്നവർ അവരുടെ സമ്പാദ്യം സുരക്ഷിതമായി എങ്ങനെ സൂക്ഷിക്കാം, കൈകാര്യം ചെയ്യാം മുതിർന്നവർക്കു വേണ്ടി നിയമോപദേശം തുടങ്ങിയ 12 മേഖലകളെ അടിസ്ഥാനത്തിലായിരുന്നു ക്ലാസ് .സെക്രട്ടറി പി.രാജ് ഗോപാലൻ,കെ.വി.രാമകൃഷ്ണൻ സംസാരിച്ചു. മുതിർന്ന പാചകതൊഴിലാളി ടി.ടി.തമ്പായിയെ ആദരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |