അഞ്ചൽ: റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിന്റെ ആദ്യ ദിനത്തിൽ ചാത്തന്നൂരിന്റെ തേരോട്ടം. യു.പി, എച്ച്.എസ്, എച്ച്.എസ്.എസ് വിഭാഗങ്ങളിലായി 154 പോയിന്റുകൾ നേടിയാണ് ചാത്തന്നൂർ മുന്നിലോടുന്നത്. 130 പോയിന്റുകൾ നേടി കരുനാഗപ്പള്ളി രണ്ടാം സ്ഥാനത്തും 128 പോയിന്റുകളോടെ കൊട്ടാരക്കര മൂന്നാം സ്ഥാനത്തുമുണ്ട്. കൊല്ലം (127), പുനലൂർ (117), അഞ്ചൽ (112), വെളിയം (110), ശാസ്താംകോട്ട (103), കുളക്കട (98), ചവറ (98), ചടയമംഗലം (95), കുണ്ടറ (95) എന്നീ ക്രമത്തിലാണ് പിന്നാലെയുള്ളത്. സ്കൂളുകളിൽ പതാരം എസ്.എഎം.എച്ച്.എസാണ് 40 പോയിന്റുകളുമായി മുന്നിൽ, പാരിപ്പള്ളി എ.എസ്.എച്ച്.എസ്, വെണ്ടാർ ശ്രീവിദ്യാധിരാജ എച്ച്.എസ്.എസ്, വെളിയം തൃപ്പലഴികം ലിറ്റിൽ ഫ്ളവർ എച്ച്.എസ് എന്നീ സ്കൂളുകൾ പിന്നാലെയുണ്ട്. പോയിന്റുനിലകൾ മാറിമറിഞ്ഞേക്കാം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |