
കാസർകോട്: ഇലക്ഷൻ കമ്മീഷൻ ഉത്തരവിന്മേലുള്ള എസ്.ഐ.ആർ വിതരണം ചെയ്ത ഉദുമ നിയോജകമണ്ഡലത്തിലെ ബൂത്ത് നമ്പർ 78 ലെ ബി.എൽ.ഒ പി.അജിത്തിനെ മർദ്ദിച്ച സംഭവത്തിൽ ആദൂർ പൊലീസ് കേസെടുത്തു. ദേലംപാടി പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാനായ സുരേന്ദ്രൻ ഭീഷണിപ്പെടുത്തുന്ന വീഡിയോ ശ്രദ്ധയിൽപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് ജില്ലാ കളക്ടറുടെ നിർദ്ദേശത്തിൽ കേസെടുത്തത്. എസ്.ഐ.ആർ ഫോറം പൂരിപ്പിച്ചു നൽകുന്നതുമായി ബന്ധപ്പെട്ട് ദേലംപാടി ബൂത്തിൽ ഇന്നലെ രാവിലെ നടന്ന ക്യാമ്പിനിടെ ബി.എൽ.ഒ പി.അജിത്തിനെ സുരേന്ദ്രൻ മർദ്ദിച്ചുവെന്നാണ് ആരോപണം.അജിത് ആദൂർ പൊലീസിൽ പരാതി നൽകിയിരുന്നു. എസ്.ഐ.ആർ ഫോം വിതരണം ചെയ്യുന്നതുമായി ബന്ധപ്പെട്ട് നേരത്തേ ഇവർ തമ്മിൽ വാക്ക് തർക്കം നടന്നിരുന്നതായും പറയുന്നുണ്ട്. തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്കും പരാതി നൽകുമെന്ന് ബി.എൽ.ഒ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |