
കുട്ടിക്കാനം: ഏഴാമത് റെയിൻ ഇന്റർനാഷണൽ നേച്ചർ ഫിലിം ഫെസ്റ്റിവലിന് മരിയൻ കോളേജ് കുട്ടിക്കാനം വേദിയായി. ചലച്ചിത്രമേളയിൽ കേരളത്തിലെ വിവിധ യൂണിവേഴ്സിറ്റികളിൽ നിന്നുള്ള എൻ.എസ്.എസ്വളണ്ടിയർമാരുടെ സജീവ പങ്കാളിത്തം ശ്രദ്ധേയമായി.
ജയരാജ് ഫൗണ്ടേഷനും മരിയൻ കോളേജ് കമ്മ്യൂണിക്കേഷൻ & മീഡിയ സ്റ്റഡീസ് ഡിപ്പാർട്ട്മെൻ്റും സംയുക്തമായാണ് മേള സംഘടിപ്പിച്ചത്. ഷോർട്ട് ഫിലിം ഫെസ്റ്റിൽ കേരളത്തിലെ വിവിധ യൂണിവേഴ്സിറ്റികളിൽ നിന്നും 130-ഓളം ഷോർട്ട് ഫിലിമുകൾ പ്രദർശിപ്പിച്ചു., അൽ അസർ ആർട്സ് ആൻഡ് സയൻസ് കോളേജിലെ എൻ.എസ്.എസ് വോളണ്ടിയർമാർ ചിത്രീകരിച്ച 'ഫയർഫ്ലൈ' എന്ന ഷോർട്ട് ഫിലിമിന്പുരസ്കാരം ലഭിച്ചു.എൻ.എസ്.എസ് പ്രോഗ്രാം ഓഫീസറായ മെർലിൻ അലക്സിന്റെ നേതൃത്വത്തിലാണ് ചിത്രം പൂർത്തിയാക്കിയത്.
സംവിധാനം: ഫിനോബിൻ,തിരക്കഥ ആന്റ് സംഭാഷണം: ഷെബിൻ ബേബി,എഡിറ്റർ: സിദാൻ,അസിസ്റ്റൻ്റ് ഡയറക്ഷൻ: അസർ,ആട്സ് ഡയറക്ടർ: മെർലിൻ അറക്കൽആർട്ട് ഡയറക്ടർ & പ്രൊഡക്ഷൻ മാനേജർ: മെർലിൻ അലക്സ് (പ്രോഗ്രാം ഓഫീസർ),ഛായാഗ്രഹണം: ആദിത്യൻ വി ബിജു
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |