
തിരുവനന്തപുരം: ഗവർണർ വിളിച്ച വൈസ്ചാൻസലർമാരുടെ യോഗം ഇന്ന് ഉച്ചയ്ക്ക് 2ന് ലോക് ഭവനിൽ ചേരും. ഹോസ്റ്റലുകൾ വിദ്യാർത്ഥി സംഘടനകളടക്കം ദുരുപയോഗിക്കുന്നത് തടയുന്നതാണ് പ്രധാന അജൻഡ. പൂക്കോട് വെറ്ററിനറി സർവകലാശാലയിലെ സിദ്ധാർത്ഥന്റെ മരണത്തെതുടർന്ന് ഹോസ്റ്റൽ ദുരുപയോഗം അന്വേഷിച്ച ജസ്റ്റിസ് ഹരിപ്രസാദ് സമിതിയുടെ റിപ്പോർട്ട് നടപ്പാക്കണമെന്ന് ഗവർണർ വി.സിമാരോട് നിർദ്ദേശിക്കും. ഹോസ്റ്റലുകളിൽ പുറമെ നിന്നുള്ളവരെ താമസിപ്പിക്കരുതെന്നും വിദ്യാർത്ഥി സംഘടനകളുടെ ഓഫീസുകളടക്കം ഒഴിപ്പിക്കണമെന്നും വാർഡർമാരുടെ പ്രവർത്തനം ഫലപ്രദമായിരിക്കണമെന്നും ആവശ്യപ്പെടും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |