
തിരുവനന്തപുരം:തദ്ദേശ വോട്ടെടുപ്പ് യന്ത്രങ്ങളിൽ സ്ഥാനാർത്ഥികളുടെ പേരു ചേർക്കൽ ഇന്ന് പൂർത്തിയാക്കും.ഓരോ തലത്തിലും മത്സരിക്കുന്ന സ്ഥാനാർത്ഥികളുടെ ക്രമനമ്പർ,പേര്,ചിഹ്നം എന്നിവയടങ്ങിയ ബാലറ്റ് ലേബലാണ് ബാലറ്റ് യൂണിറ്റിൽ സജ്ജമാക്കുന്നത്.
പരീക്ഷണാടിസ്ഥാനത്തിൽ ഏതാനും മെഷീനുകളിൽ മോക്ക്‌പോൾ നടത്തും. ഫലം സന്നിഹിതരായിട്ടുള്ള രാഷ്ട്രീയപാർട്ടി പ്രതിനിധികളേയും സ്ഥാനാർത്ഥികളേയും കാണിക്കും. തുടർന്ന് ഫലം ഡിലീറ്റ് ചെയ്ത് മെഷീനുകൾ സ്‌ട്രോങ്ങ് റൂമിൽ സൂക്ഷിക്കും.വോട്ടെടുപ്പിന്റെ തലേദിവസം പോളിംഗ് ഉദ്യോഗസ്ഥർക്ക് കൈമാറും.
പഞ്ചായത്ത് തലത്തിൽ ഗ്രാമപഞ്ചായത്ത്,ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്തുകൾക്കായി മൂന്ന് ബാലറ്റ് യൂണിറ്റുകളും ഒരുകൺട്രോൾ യൂണിറ്റുമാണ് സജ്ജമാക്കുന്നത്. മുനിസിപ്പാലിറ്റി, കോർപ്പറേഷൻ തലത്തിൽ ഒന്നു വീതം ബാലറ്റ് യൂണിറ്റും കൺട്രോൾ യൂണിറ്റും.ഗ്രാമ പഞ്ചായത്തിന്റെ ബാലറ്റ് ലേബൽ വെള്ള നിറത്തിലും, ബ്ലോക്ക് പഞ്ചായത്തിന്റേത് പിങ്ക് നിറത്തിലും,ജില്ലാ പഞ്ചായത്തിന്റേത് ഇളം നീലയും നഗരസഭകളിൽ വെള്ള നിറത്തിലുള്ള ബാലറ്റ് ലേബലുകളാണ് .
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |