കൊച്ചി: ക്രൈസ്തവരുടെയും ദളിത് ക്രൈസ്തവരുടെയും പിന്നാക്കാവസ്ഥ പരിഹരിക്കാൻ ജസ്റ്റിസ് ജെ.ബി. കോശി കമ്മിഷൻ സമർപ്പിച്ച റിപ്പോർട്ട് നടപ്പാക്കാത്ത സർക്കാരിന്റെ ഒളിച്ചുകളി അവസാനിപ്പിക്കണമെന്ന് ജോയിന്റ് ക്രിസ്ത്യൻ കൗൺസിൽ ആവശ്യപ്പെട്ടു. റിപ്പോർട്ട് സമർപ്പിച്ച് വർഷങ്ങൾ കഴിഞ്ഞിട്ടും നടപടിയെടുക്കാതെ റിപ്പോർട്ട് പഠിക്കാൻ ഉദ്യോഗസ്ഥ സമിതിയെ നിയോഗിക്കുന്നത് വഞ്ചനയാണെന്ന് കൗൺസിൽ ആരോപിച്ചു.
വർക്കിംഗ് പ്രസിഡന്റ് സ്റ്റാൻലി പൗലോസ് അദ്ധ്യക്ഷനായി. മുഖ്യ ഉപദേഷ്ഠാവ് ഫെലിക്‌സ് ജെ. പുല്ലൂടൻ, ജോസഫ് വെളിവിൽ, ലോനൻ ജോയ്, സിബി മാഞ്ഞൂർ, ഇ.ആർ. ജോസഫ്, ജോസഫ് പനമൂടൻ, ജോൺ ചെല്ലാനം, ജോസഫ് സയൺ തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |