
കോട്ടയം : തദ്ദേശ തിരഞ്ഞെടുപ്പിന് ഉപയോഗിക്കുന്ന വോട്ടിംഗ് യന്ത്രങ്ങളുടെ കമ്മീഷനിംഗ് നടപടികൾ ആരംഭിച്ചു. ഉഴവൂർ, കാഞ്ഞിരപ്പളളി, പളളം, ളാലം, പാമ്പാടി ബ്ലോക്കുകൾ കോട്ടയം നഗരസഭയിലെ ഒന്നു മുതൽ 27 വരെ ബൂത്തുകൾ എന്നിവിടങ്ങളിലേക്കുള്ള മെഷീനുകളുടെ കമ്മീഷനിംഗാണ് നടന്നത്. ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രത്തിൽ ബാലറ്റ് പേപ്പർ സെറ്റ് ചെയ്ത് സ്ഥാനാർഥികളുടെ പേരും ചിഹ്നവും എണ്ണവും ക്രമീകരിച്ച് വോട്ടെടുപ്പിന് സജ്ജമാക്കുന്ന നടപടിയാണിത്. കമ്മീഷനിംഗിന് ശേഷം യന്ത്രം സീൽ ചെയ്യും. തുടർന്ന് സ്‌ട്രോംഗ് റൂമുകളിൽ അഡ്രസ് ടാഗ് ചെയ്ത് ക്രമീകരിക്കും. വോട്ടെടുപ്പിന്റെ തലേന്ന് പോളിംഗ് ഉദ്യോഗസ്ഥർക്ക് കൈമാറും. ജില്ലയിലെ 11ബ്ലോക്കുകളിലും ആറു നഗരസഭകളിലുമായി 17 കേന്ദ്രങ്ങളിലാണ് കമ്മീഷനിംഗ് നടക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |