
ചങ്ങനാശേരി : സർഗക്ഷേത്ര വിമൺസ് ഫോറത്തിന്റെ സഹകരത്തോടെ അലങ്കാരച്ചെടികളുടെ പരിപാലനം, വിപണനം തുടങ്ങിയ വിഷയങ്ങളിൽ 6 ന് രാവിലെ 10 മുതൽ 12 വരെ സർഗക്ഷേത്ര ഓഡിറ്റോറിയത്തിൽ ശില്പശാല നടക്കും. വൈകിട്ട് 6 ന് കൊച്ചിൻ മൻസൂർ അവതരിപ്പിക്കുന്ന 'സമ്രുതിലയം' ഗാനസന്ധ്യയും അരങ്ങേറും. പ്രൊഫ.ജേക്കബ് വർഗീസ് കുന്തറ നേതൃത്വം നൽകും. ഓർക്കിഡ്, അഡീനിയം, താമര തുടങ്ങിയവയുടെ പരിപാലന രീതികൾ, ടെറേറിയം, ബൗൾ ഗാർഡൻ, വൺ ഫിഷ് വൺ പ്ലാന്റ്, അക്വാപോണിക്‌സ് എന്നിവയുടെ നിർമ്മാണം, വിപണനം തുടങ്ങിയവ വിശദീകരിക്കും. 250 രൂപ അടച്ച് ആദ്യം ബുക്ക് ചെയ്യുന്ന 100 പേർക്കാണ് പ്രവേശനം. ഫോൺ : 7594040182, 9495080006.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |