
ഏറ്റുമാനൂർ: ഏറ്റുമാനൂരപ്പൻ കോളേജിന്റെ 30ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി മെഗാ പ്ലേസ്‌മെന്റ് ഡ്രൈവ് 6 ന് രാവിലെ 9.15 മുതൽ കോളേജിൽ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. രാവിലെ 10 ന് മന്ത്രി വി.എൻ വാസവൻ ഉദ്ഘാടനം ചെയ്യും. പ്രിൻസിപ്പൽ ആർ.ഹേമന്ത് കുമാർ അദ്ധ്യക്ഷത വഹിക്കും. പ്ലസ് ടു, ഐ.ടി.ഐ, പോളിടെക്‌നിക്ക്, ഡിഗ്രി, എൻജിനീയറിംഗ് കഴിഞ്ഞവർക്കായി പത്ത് കമ്പനികളിൽ നിന്നും 2500ൽ അധികം തൊഴിലവസരങ്ങളാണ് ഡ്രൈവിൽ ഒരുക്കിയിരിക്കുന്നത്. കോളേജ് പ്രിൻസിപ്പൽ ആർ.ഹേമന്ത് കുമാർ, വൈസ് പ്രസിഡന്റ് ഡോ.ഇ മായാറാണി, ടി.ഹേമ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |