നെടുമ്പാശേരി: വിമാന ജീവനക്കാരുടെ കുറവിനെ തുടർന്ന് ഇൻഡിഗോയുടെ ചില വിമാന സർവീസുകൾ റദ്ദാക്കി. കൊച്ചിയിലേക്കും തിരികെയുമുള്ള സർവീസുകളാണ് റദ്ദാക്കിയത്. നിരവധി വിമാനങ്ങളുടെ സർവീസ് സമയക്രമവും തെറ്റി.
ഇൻഡിഗോയുടെ വാരാണസി-കൊച്ചി, ഹൈദരാബാദ് -കൊച്ചി, ലഖ്‌നൗ-കൊച്ചി വിമാന സർവീസുകളാണ് റദ്ദാക്കിയത്. മാലി-കൊച്ചി, ബംഗളൂരു-കൊച്ചി, ചെന്നൈ-കൊച്ചി, ഹൈദരാബാദ്-കൊച്ചി, അഹമ്മദാബാദ്-കൊച്ചി, ഡൽഹി-കൊച്ചി തുടങ്ങിയ സർവീസുകൾ മണിക്കൂറുകളോളം വൈകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |