
കൊല്ലം: അഭിഭാഷകനെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ഇലങ്കത്ത് വെളി ക്ഷേത്രത്തിന് സമീപം ഭാരത് നഗർ 133ൽ പരേതനായ അഡ്വ. പി.എൻ.കേശവപിള്ളയുടെ മകൻ അഡ്വ. എ.കെ.ജയശങ്കറാണ് (53) മരിച്ചത്. ഇന്നലെ പുലർച്ചെ വീട്ടിലെ ഡൈനിംഗ് ഏരിയായിൽ കസേരയിൽ ഇരിക്കുന്ന രീതിയിലായിരുന്നു മൃതദേഹം. അമ്മ അമ്മിണിഅമ്മ ആണ് മൃതദേഹം ആദ്യം കണ്ടത്. ഇരുവരും മാത്രമേ വീട്ടിൽ ഉണ്ടായിരുന്നുള്ളൂ. ആത്മഹത്യ ചെയ്യുമെന്ന് സൂചിപ്പിച്ച് ബന്ധുവിന് സന്ദേശം അയച്ചിരുന്നുവെന്നാണ് സൂചന.
മരണകാരണം വ്യക്തമല്ല. ജില്ലാ ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം വൈകിട്ടോടെ മുളങ്കാടകം ശ്മശാനത്തിൽ സംസ്കരിച്ചു. ശക്തികുളങ്ങര പൊലീസ് കേസെടുത്തു. സഹോദരങ്ങൾ: രവിശങ്കർ (ബിസിനസ്), ശിവശങ്കർ (ജില്ലാ പൊലീസ് ഓഫീസ്).
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |