കോയിപ്രം : തെള്ളിയൂർക്കാവ് വൃശ്ചികവാണിഭത്തോടനുബന്ധിച്ച് സാധനങ്ങൾ വാങ്ങാനെത്തിയ കുടുംബത്തിന് നേരെ അതിക്രമം കാട്ടിയ യുവാക്കളെ കോയിപ്രം പൊലീസ് അറസ്റ്റ് ചെയ്തു. എഴുമറ്റൂർ സ്വദേശികളായ കൈമളഹൗസിൽ അമൽ സുനിൽ (20), പുത്തൻപുരയ്ക്കൽ വീട്ടിൽ ഷർഫിൻ സെബാസ്റ്റ്യൻ (23),കാരയ്ക്കൽ വീട്ടിൽ ബിജിൻ കെ.ബിനു (20), എഴിക്കകത്ത് വീട്ടിൽ ബിബിൻബാബു (20), പതിരുവേലിൽ വീട്ടിൽ അഫ്‌സൽ (19) എന്നിവരാണ് അറസ്റ്റിലായത്. കുടുംബാംഗങ്ങളുമൊത്ത് സാധനങ്ങൾ വാങ്ങിക്കൊണ്ടിരുന്ന യുവതിയോട് മോശം കമന്റ് പറയുകയും യുവതിയെയും ഭർത്താവിനെയും സഹോദരനെയും ക്രൂരമായി മർദ്ദിച്ചതായും യുവതി നൽകിയ പരാതിയിൽ പറയുന്നു. കോയിപ്രം പൊലീസ് ഇൻസ്‌പെക്ടർ സുനുമോൻ കെ.യുടെ നേതൃത്വത്തിൽ പൊലീസ് സബ്ഇൻസ്‌പെക്ടർ രാജീവ്.ആർ, എസ് .സി.പി.ഒ ഷബാന, സി.പി.ഒ മാരായ സിനീഷ്,അനന്തു എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |