
ചാരുംമൂട്: ബീവറേജസിൽ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ വാങ്ങി കബളിച്ച കേസിൽ അച്ഛനും മകനും അറസ്റ്റിലായി. കോട്ടയം കാഞ്ഞിരപ്പള്ളി എരുമേലി വടക്ക് മുണ്ടക്കയം പുഞ്ചവയൽ ചിറയ്ക്കൽ ടോമി അഗസ്റ്റിൽ (53), മകൻ ജസ്റ്റിൻ തോമസ് (24) എന്നിവരെയാണ് നൂറനാട് എസ്.എച്ച്.ഒ എസ്. ശ്രീകുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. ആദിക്കാട്ടുകുളങ്ങര സ്വദേശിയായ വനിത നൽകിയ പരാതിയിലായിരുന്നു അന്വേഷണം. പത്തനംതിട്ട ബിവറേജസ് ഔട്ട്ലെറ്റിൽ പ്യൂൺ ജോലി വാഗ്ദാനം ചെയ്ത് രണ്ടു തവണയായി 3,10,000 രൂപയാണ് പ്രതികൾ വാങ്ങിയെടുത്തത്. 2024 നവംബറിലായിരുന്നു പണം നൽകിയത്. ജോലി ലഭിക്കാതെ വന്നതോടെ പണം തിരികെ ആവശ്യപ്പെട്ടിട്ടും നൽകിയില്ലെന്നാണ് പരാതി. ഇവർക്കെതിരെ നാട്ടിലടക്കം സമാനമായ പരാതികളുണ്ടെന്ന് പൊലീസ് പറഞ്ഞു. പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |