
തിരുവനന്തപുരം: കെ.എസ്.എഫ്.ഡി.സി തിയേറ്ററുകളായ കൈരളി, നിള, ശ്രീ എന്നിവിടങ്ങളിലെ സി.സി ടിവി ദൃശ്യങ്ങൾ അശ്ലീല വെബ്സൈറ്റുകളിലെത്തിയ സംഭവത്തിൽ പൊലീസ് സൈബർ വിഭാഗം അന്വേഷണം തുടങ്ങി. കെ.എസ്.എഫ്.ഡി.സി ആഭ്യന്തര അന്വേഷണവും നടത്തുന്നുണ്ട്. സി.സി ടിവി ദൃശ്യങ്ങൾ സൂക്ഷിക്കുന്ന ക്ലൗഡിൽ നിന്ന് യുസർ ഐഡിയും പാസ്‌വേർഡും ഹാക്ക് ചെയ്താണ് ദൃശ്യങ്ങൾ തിയേറ്ററുകളുടെ പേരുകൾ ഉൾപ്പെടെ ടെലിഗ്രാമിലും എക്സിലും ചില അശ്ലീല സൈറ്റുകളിലും പ്രചരിക്കുന്നത്.
സിനിമ കാണാനെത്തിയ കമിതാക്കളും സ്ത്രീപുരുഷന്മാരും അടുത്തിടപഴകുന്ന ദൃശ്യങ്ങളും പ്രചരിക്കുന്നുണ്ട്. ഇരിപ്പിടങ്ങളിലെ കെ.എസ്.എഫ്.ഡി.സി ലോഗോയും തിയേറ്ററുകളുടെ വാട്ടർമാർക്കും ദൃശ്യങ്ങളിൽ വ്യക്തമാണ്. പെയ്ഡ് സൈറ്റുകളിലാണ് വീഡിയോകളുള്ളത്. ടെലഗ്രാമിൽ ഇതിന്റെ ലിങ്കുകളുണ്ടെന്നും ഡൗൺലോഡ് ചെയ്യാൻ പണമടയ്ക്കണമെന്നുമാണ് സമൂഹ മാദ്ധ്യമങ്ങളിലെ പോസ്റ്റുകളിലുള്ളത്. 20,000 രൂപ വരെ വാങ്ങുന്നവരുമുണ്ട്. പണം അടച്ചവരുടെ സ്ക്രീൻ ഷോട്ടും പ്രചരിക്കുന്നുണ്ട്.
കൈരളി, ശ്രീ, നിള തിയറ്റുകളിൽ കെൽട്രോണാണ് സി.സി ടിവി സ്ഥാപിച്ചതെന്നും ഇത് പുറത്തുപോകാൻ സാദ്ധ്യതയില്ലെന്നുമാണ് കെ.എസ്.എഫ്.ഡി.സി പറയുന്നത്. ദൃശ്യങ്ങൾ ചോർന്നതിൽ ജീവനക്കാർക്ക് പങ്കുണ്ടെങ്കിൽ നടപടിയെടുക്കുമെന്ന് കെ.എസ്.എഫ്.ഡി.സി എം.ഡി പി.എസ്.പ്രിയദർശൻ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |