
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു. പവന് 400 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവന് 95,440 രൂപയാണ് ഇന്നത്തെ വിപണിവില. 11,930 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന് നൽകേണ്ടത്. ഇന്നലെ രാവിലെയും വൈകിട്ടുമായി 650 രൂപ കൂടിയതോടെ സ്വർണത്തിന് ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലെത്തിയിരുന്നു.
പണിക്കൂലി, ജിഎസ്‌ടി, ഹോൾ മാർക്കിംഗ് ഫീസ് എന്നിവകൂടി ചേർത്ത് ഒരു പവൻ സ്വർണം വാങ്ങാൻ വൻ വില കൊടുക്കേണ്ട സ്ഥിതിയാണ്. അഞ്ച് ശതമാനമാണ് സ്വർണാഭരണത്തിന്റെ ഏറ്റവും കുറഞ്ഞ പണിക്കൂലി.
ഡിസംബർ മാസത്തെ സ്വർണ വില (പവൻ)
ഡിസംബർ 01: 95,680
ഡിസംബർ 02: 95,480 (രാവിലെ)
ഡിസംബർ 02: 95,240 (വൈകിട്ട്)
ഡിസംബർ 03: 95,760
ഡിസംബർ 04: 95,600 (രാവിലെ)
ഡിസംബർ 04: 95,080 (വൈകിട്ട്)
ഡിസംബർ 05: 95,280 (രാവിലെ)
ഡിസംബർ 05: 95,440 (വൈകിട്ട്)
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |