SignIn
Kerala Kaumudi Online
Saturday, 14 March 2026 7.05 PM IST

ഇറാൻ പരമോന്നത നേതാവ് മൊബ്തബ ഖമനേയിക്ക് വ്യോമാക്രമണത്തിൽ പരിക്ക്,​ ഗുരുതര നിലയിലെന്ന് യുഎസ്

Increase Font Size Decrease Font Size Print Page
mojtaba

വാഷിംഗ്ടൺ: ഇസ്രയേൽ. യുഎസ് സംയുക്ത ആക്രമണത്തിൽ ഇറാന്റെ പുതിയ പരമോന്നത നേതാവ് അയത്തൊള്ള മൊജ്തബ ഖമനേയിക്ക് പരിക്കേറ്റതായി അമേരിക്കൻ പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സേത്ത് അവകാശപ്പെട്ടു. ഇറാനിയൻ നേതൃത്വം ഒളിച്ചിരിക്കുകയാണെന്നും സൈനിക ജനറൽ ഡാൻ കെയ്നുമൊത്ത് നടത്തിയ സംയുക്ത വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു. ഇന്ന് ഇറാന് നേരെ ഏറ്റവും വലിയ ആക്രമണമായിരിക്കും നടക്കുകയെന്ന് ഡാൻ കെയ്ൻ വ്യക്തമാക്കി. ഇറാന്റെ പോരാട്ടശക്തി ക്ഷയിച്ചു കൊണ്ടിരിക്കുകയാണെന്നും അവരുടെ പ്രതിരോധ,​ വ്യാവസായിക ശേഷിയാണ് യു,​എസ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇറാനിലെ 15,000ത്തിലധികം ലക്ഷ്യങ്ങൾ സംയുക്ത സേന ആക്രമിച്ചു. ഇറാന്റെ വ്യോമപ്രതിരോധ സംവിധാനങ്ങൾ നശിപ്പിക്കപ്പെട്ടു,​ അവരുടെ മിസൈലുകളും മിസൈൽ ലോഞ്ചറുകളും തകർത്തു, ആക്രമണത്തിൽ ഇറാന്റെ മിസൈൽ ശക്തി 90 ശതമാനത്തിലധികം കുറഞ്ഞു എന്നും ഹെഗ്‌സെത്ത് പറഞ്ഞു, എന്നാൽ ഇറാന് ഇപ്പോഴും സൗഹൃദ സേനയെയും വാണിജ്യ കപ്പലുകളെയും ആക്രമിക്കാനുള്ള ശേഷിയുണ്ടെന്ന് ജനറൽ കെയ്ൻ ചൂണ്ടിക്കാട്ടി,

കഴിഞ്ഞ ദിവസം മൊബ്തബ ഖമനേയി പുറത്തിറക്കിയ പ്രസ്താവനയിൽ തന്റെ പിതാവ് അലി ഖമനേയി ഉൾപ്പെടെയുള്ളവരുടെ കൊലപാതകത്തിന് പ്രതികാരം ചെയ്യുമെന്ന് പ്രഖ്യാപിച്ചിരുന്നു. അമേരിക്കൻ സേനയ്ക്ക് സഹായം നൽകുന്ന ഗൾഫ് അറബ് രാജ്യങ്ങളിലെ താവളങ്ങൾ ഉടൻ അടച്ചുപൂട്ടാൻ അദ്ദേഹം കർശന മുന്നറിയിപ്പ് നൽകി, ഇറാനിയൻ പ്രദേശത്തിനെതിരായ ആക്രമണങ്ങൾക്ക് ഈ താവളങ്ങൾ ഉപയോഗിച്ചാൽ ആക്രമണം തുടരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകിയിരുന്നു.

TAGS: NEWS 360, WORLD, WORLD NEWS, MOJTABA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.