SignIn
Kerala Kaumudi Online
Saturday, 25 April 2026 5.10 AM IST

പകരം വീട്ടി പാകിസ്ഥാന്‍; രണ്ടാം ഏകദിനത്തില്‍ ബംഗ്ലാദേശിനെതിരെ വമ്പന്‍ ജയം

Increase Font Size Decrease Font Size Print Page
pak-vs-ban

ധാക്ക: ബംഗ്ലാദേശിനെതിരായ രണ്ടാം ഏകദിനത്തില്‍ പാകിസ്ഥാന് ജയം. രണ്ടാമത് ബാറ്റ് ചെയ്ത ബംഗ്ലാദേശ് ഇന്നിംഗ്‌സ് മഴ കാരണം തടസ്സപ്പട്ടിരുന്നു. 128 റണ്‍സിനാണ് പാകിസ്ഥാന്‍ വിജയിച്ചത്. ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാന്‍ 47.3 ഓവറില്‍ 274 റണ്‍സ് നേടിയിരുന്നു. മഴ കാരണം വിജയലക്ഷ്യം 32 ഓവറില്‍ 245 റണ്‍സായി പുനര്‍നിശ്ചയിച്ചിരുന്നു. എന്നാല്‍ 23.3 ഓവറില്‍ 114 റണ്‍സ് നേടിയപ്പോള്‍ ബംഗ്ലാദേശ് ഓള്‍ഔട്ടായി. ജയത്തോടെ പരമ്പരയില്‍ പാകിസ്ഥാന്‍ ഒപ്പമെത്തി. അവസാന മത്സരത്തില്‍ വിജയിക്കുന്നവര്‍ പരമ്പര സ്വന്തമാക്കും.

41 റണ്‍സെടുത്ത വിക്കറ്റ് കീപ്പര്‍ ലിറ്റണ്‍ ദാസ് മാത്രമാണ് ബംഗ്ലാ നിരയില്‍ പിടിച്ചു നിന്നത്. തൗഹിദ് ഹൃദോയ് 28(38), സെയ്ഫ് ഹസന്‍ 12(12), അഫീഫ് ഹൊസൈന്‍ 14(15) എന്നിവര്‍ മാത്രമാണ് ആതിഥേയര്‍ക്കായി രണ്ടക്കം കടന്നത്. പാകിസ്ഥാന് വേണ്ടി ഹാരിസ് റൗഫ്, മാസ് സദാഖത് എന്നിവര്‍ മൂന്ന് വിക്കറ്റുകള്‍ വീതം വീഴ്ത്തിയപ്പോള്‍ ക്യാപ്റ്റന്‍ ഷഹീന്‍ ഷാ അഫ്രീദി രണ്ട് വിക്കറ്റുകളും മുഹമ്മദ് വസീം ജൂനിയര്‍, ഫഹീം അഷറഫ് എന്നിവര്‍ ഓരോ വിക്കറ്റ് വീതവും പങ്കിട്ടു. അര്‍ദ്ധ സെഞ്ച്വറിയും മൂന്ന് വിക്കറ്റുകളും നേടിയ മാസ് സദാഖത് ആണ് പ്ലെയര്‍ ഓഫ് ദി മാച്ച്.

ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാന് വേണ്ടി മാസ് സദാഖത് 75(46), സല്‍മാന്‍ അലി ആഗ 64(62) എന്നിവര്‍ അര്‍ദ്ധ സെഞ്ച്വറി നേടി. വിക്കറ്റ് കീപ്പര്‍ മുഹമ്മദ് റിസ്‌വാന്‍ 44(59), സഹിബ്‌സദാ ഫര്‍ഹാന്‍ 31(46) എന്നിവരും ബാറ്റിംഗില്‍ തിളങ്ങി. ബംഗ്ലാദേശിനായി ലെഗ്‌സ്പിന്നര്‍ റിഷാദ് ഹൊസൈന്‍ മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി ബൗളിംഗില്‍ തിളങ്ങി. ക്യാപ്റ്റന്‍ മെഹ്ദി ഹസന്‍ രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ താസ്‌കിന്‍ അഹമ്മദ്, മുസ്താഫിസുര്‍ റഹ്‌മാന്‍, നഹീദ് റാണ എന്നിവര്‍ക്ക് ഓരോ വിക്കറ്റ് വീതം ലഭിച്ചു.

TAGS: NEWS 360, SPORTS, PAK VS BAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.