ആലപ്പുഴ: കുടുംബശ്രീ മുഖേന വിജ്ഞാന കേരളം പദ്ധതിയിൽ ഉൾപ്പെടുത്തി 50,000 വനിതകൾക്ക് തൊഴിൽ ലഭ്യമാക്കും, ജില്ലയെ സമ്പൂർണ്ണ ബിരുദ ജില്ലയാക്കും തുടങ്ങി ഭരണത്തുടർച്ച ഉറപ്പാക്കാൻ ജില്ലാ പഞ്ചായത്തിലേക്കുള്ള പ്രകടനപത്രിക പുറത്തിറക്കി എൽ.ഡി.എഫ്. എൽ.ഡി.എഫ് കൺവീനർ ആർ. നാസർ, നേതാക്കളായ സി.ബി. ചന്ദ്രബാബു, കെ. എച്ച്. ബാബുജാൻ, കെ.പ്രസാദ്, കെ.ആർ.ഭഗീരഥൻ, കെ.രാഘവൻ, എ.എം.ആരിഫ്, പി.പി.ചിത്തരഞ്ജൻ, വി.ജി.മോഹനൻ, എം. സത്യപാലൻ, മനു.സി. പുളിക്കൽ, എസ്.സോളമൻ, ടി .ജെ.ആഞ്ചലോസ്, വി.സി.ഫ്രാൻസിസ്, ജെയിസപ്പൻ മത്തായി എന്നിവർ ചേർന്നാണ് പത്രിക പ്രകാശിപ്പിച്ചത്. 120 വാഗ്ദാനങ്ങളാണ് പത്രികയിലുള്ളത്. വിദഗ്ദ്ധരുടെ നിർദേശങ്ങളും എൽ.ഡി.എഫിന്റെ വികസന കാഴ്ചപാടുകളും അവതരിപ്പിച്ചാണ് പ്രകടനപത്രിക.
ആദ്യ ആയിരം ദിവസങ്ങളിൽ ശിശുപരിചരണത്തിന് ‘ഹാഫ് ബർത്ത്ഡേ’ വനിതകൾക്ക് ഡ്രൈവിംഗ് പരിശീലനത്തിനായി ‘സ്റ്റിയറിംഗ്’, മറ്റ് ജില്ലകളിൽ പഠിക്കുന്ന കുട്ടികൾക്കായി ‘ആലപ്പുഴ കാഴ്ചകൾ’, പഞ്ചായത്തുകൾ, സന്നദ്ധ സംഘടനകൾ ഏജൻസികൾ, ജലനിധി എന്നിവയുടെ സഹകരണത്തോടെ ‘മഴവെള്ളം കുടിവെള്ളം’, 10 ഏക്കർ വിസ്തൃതിയിൽ പച്ച തുരുത്തുകൾ, ജില്ലാതലത്തിൽ പ്രത്യേക ടൂറിസം, കടൽ തീരശോഷണം ലഘൂകരിക്കുന്നതിന് എന്നിവയ്‌ക്കായി പ്രത്യേക പദ്ധതികൾ തയാറാക്കും. 5,00,000 ഹൈബ്രിഡ് ഫലവൃക്ഷ തൈകൾ വച്ച് പിടിപ്പിക്കും, സ്കൂൾ കായിക പരിപാടി, ജില്ലാ ആരോഗ്യ പ്ലാൻ (ജില്ലാ ഹെൽത്ത് പ്ലാൻ) എന്നിവ രൂപപ്പെടുത്തും. ആശവർക്കർമാർക്ക് സൗജന്യ സ്കൂട്ടർ നൽകും, സി.ബി.എൽ മാതൃകയിൽ കായിക മത്സരം, നഗരങ്ങളിൽ നൈറ്റ് സ്ട്രീറ്റ് സ്ഥാപിക്കും തുടങ്ങിയവയാണ് പ്രധാന വാഗ്ദാനങ്ങൾ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |