
ആലപ്പുഴ: അതിഥി തൊഴിലാളി സാക്ഷരതാ പദ്ധതിയായ ചങ്ങാതിയുടെ ജില്ലാതല ഉദ്ഘാടനം കായംകുളം നഗരസഭാദ്ധ്യക്ഷൻ ശരത് ലാൽ നിർവഹിച്ചു. പഠനോപകരണ വിതരണം വൈസ് ചെയർപേഴ്‌സൺ അംബിക നടത്തി. സാക്ഷരതാ മിഷൻ ജില്ലാ കോഓർഡിനേറ്റർ ദീപ ജെയിംസ് പദ്ധതി വിശദീകരിച്ചു. വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർ പേഴ്‌സൺ സോളമൻ റൊസാരിയോ, സ്ഥിരംസമിതി അദ്ധ്യക്ഷരായ ബിജു നസറുള്ള, അനിത മുട്ടാണിക്കൽ, എ.നൗഷാദ്, മിനി സാമുവൽ, നഗരസഭാ സെക്രട്ടറി ജി. ബിനുജി, പ്രേരക് ജയലക്ഷ്മി, ജില്ലാ അസിസ്റ്റന്റ് കോഓർഡിനേറ്റർ എസ്. ലേഖ, പ്രേരക് സുമയ്യ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |