മേപ്പാടി: എൽ.ഡി.എഫ് സ്ഥാനാർത്ഥികൾക്ക് വോട്ട് തേടി ഒറ്റയാൾ പ്രചാരണം. മേപ്പാടിയിലാണ് ചെമ്പോത്തറ സ്വദേശി അലിയാർ തന്റെ ഇരുചക്ര വാഹനത്തിൽ പ്രചാരണം നടത്തുന്നത്. എൽ.ഡി.എഫ് സ്ഥാനാർത്ഥികളുടെ ചിഹ്നം അലങ്കരിച്ചാണ് പ്രചാരണം നടത്തുന്നത്. പോളിംഗ് ബൂത്തിലെത്തുമ്പോൾ വോട്ടർമാർ ചിഹ്നം മറക്കാതിരിക്കാനാണ് ഇത്തരത്തിലുള്ള പ്രചാരണമെന്ന് ഇദ്ദേഹം പറയുന്നു. മേപ്പാടി പഞ്ചായത്തിലെ 23 വാർഡുകളിലും അലിയാർ തന്റെ സ്‌കൂട്ടിയുമായി എത്തുന്നുണ്ട്. തന്റെ പ്രദേശം കൂടിയായ ചെമ്പോത്തറ കേന്ദ്രീകരിച്ചാണ് കൂടുതൽ പ്രചാരണം. നിലവിൽ യു.ഡി.എഫ് കൈവശമുള്ള സീറ്റ് ഇത്തവണ എൽ.ഡി.എഫ് പിടിച്ചിരിക്കുമെന്ന് അലിയാർ പറയുന്നു. മേപ്പാടി ഗ്രാമപഞ്ചായത്തിലും ഇടത് ഭരണം ഉറപ്പാക്കുക എന്ന ലക്ഷ്യവുമായാണ് അലിയാറിന്റെ ഒറ്റയാൾ പ്രചാരണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |