
കൊൽക്കത്ത: സമകാലിക സാമൂഹിക ജീവിതത്തിലെ വെല്ലുവിളികൾ അതിജീവിക്കുന്നതിനാവശ്യമായ മാനസിക ദൃഢതയും സമചിത്തതയും വളർത്തുന്ന ആത്മീയ മാർഗദർശിയാണ് ഭഗവദ്ഗീതയെന്ന് ബംഗാൾ ഗവർണർ ഡോ സി.വി ആനന്ദബോസ്. സനാതൻ സംസ്‌കൃതി സംസദ് കൊൽക്കത്തയിൽ നടത്തിയ 'ഗീതാപഥം' പരിപാടിയിൽ വൻസദസ്സിനെ അഭിവാദ്യം ചെയ്യുകയായിരുന്നു ഗവർണർ. ഭഗവദ്ഗീത ലക്ഷ്യബോധത്തിന് ആത്മീയവും പ്രായോഗികവുമായ മാർഗ്ഗനിർദ്ദേശം നൽകുന്നു. നമ്മുടെ അസ്തിത്വം നിലനിറുത്തുന്നതിനുമുള്ള ദൗത്യത്തിൽ കാലാതീതമായ വഴികാട്ടിയാണ് ശ്രീമദ് ഭഗവദ്ഗീത അദ്ദേഹം പറഞ്ഞു.
സമൂഹത്തോടും മാതൃരാജ്യത്തോടുമുള്ള നമ്മുടെ കടമകൾ നിവേറ്റുന്നതിൽ നിസ്വാർത്ഥമായി പ്രവർത്തിക്കുന്നതിന് ശ്രീമദ് ഭഗവദ്ഗീത പ്രചോദനവും മാർഗനിർദ്ദേശവും നൽകുന്നു. അതിന്റെ പ്രാധാന്യം ആത്മീയ, ദാർശനിക, സാംസ്‌കാരിക മേഖലകളിലേക്ക് അനുദിനം വ്യാപിക്കുകയാണ് ആനന്ദ ബോസ് പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |