
കൊച്ചി: ചെറായി തൃക്കടക്കാപ്പിള്ളിയിൽ എറണാകുളം കരയോഗത്തിന്റെ നേതൃത്വത്തിൽ സ്ഥാപിച്ച ‘രാധേശ്യാം ഗോപികാഭവന’ത്തിന്റെ ഉദ്ഘാടനം 12ന് ഉച്ചയ്ക്ക്12ന് ബി.പി.സി.എൽ എക്സിക്യൂട്ടീവ് ഡയറക്ടർ എം.ശങ്കറും കൊച്ചി കപ്പൽശാല സി.എം.ഡി മധു എസ്.നായരും ചേർന്ന് നിർവഹിക്കും. സാമൂഹ്യമായി ഒറ്റപ്പെട്ട, പിന്നാക്ക സാഹചര്യങ്ങളിലുള്ള പെൺകുട്ടികൾക്ക് അഭയം നൽകുന്നതിനായാണ് സ്ഥാപനം തുടങ്ങുന്നത്. പെൺകുട്ടികൾക്കുവേണ്ട പരിപാലനവും അടിസ്ഥാനസൗകര്യങ്ങളും ഒരുക്കുമെന്ന് കരയോഗം ജനറൽ സെക്രട്ടറി പി.രാമചന്ദ്രൻ (വേണു) പറഞ്ഞു.
കരയോഗത്തിന്റെ ശതാബ്ദിയാഘോഷങ്ങളുടെ ഭാഗമായി നടപ്പാക്കുന്ന ജീവകാരുണ്യപ്രവർത്തനങ്ങളിൽപ്പെടുത്തിയാണ് പദ്ധതി നടപ്പാക്കുന്നത്. 40 മുതൽ 50 പേർക്കിവിടെ താമസിക്കാം. 3 മാസത്തിനുള്ളിൽ പൂർണമായും പ്രവർത്തനം ആരംഭിക്കും. ഉപേക്ഷിക്കപ്പെട്ടതും അവഗണിക്കപ്പെട്ടതുമായ അമ്മമാർക്കും സ്ത്രീകൾക്കും അഭയമൊരുക്കാൻ കരയോഗം സ്ഥാപിക്കുന്ന രാധേശ്യാം മാതൃഭവനത്തിന്റെ ശിലാസ്ഥാപനവും ഇതോടൊപ്പം നടക്കും. ശിലാസ്ഥാപന കർമ്മം എം.ശങ്കർ നിർവഹിക്കും. കെ.എൻ. ഉണ്ണിക്കൃഷ്ണൻ എം.എൽ.എ, കരയോഗം ജനറൽസെക്രട്ടറി പി.രാമചന്ദ്രൻ, പ്രസിഡന്റ് ആലപ്പാട്ട് മുരളീധരൻ. മുനമ്പം ഡി.വൈ.എസ്.പി എസ്.ജയകൃഷ്ണൻ തുടങ്ങിയവർ പങ്കെടുക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |