
ആലപ്പുഴ: നഗരത്തിലെ ഫർണീച്ചർ നിർമ്മാണശാലയിലുണ്ടായ അഗ്നിബാധയിൽ ലക്ഷങ്ങളുടെ നാശനഷ്ടമുണ്ടായി. ബാപ്പു വൈദ്യർ ജംഗ്ഷനിൽ അക്ഷരവേദി വായനശാലയ്ക്ക് സമീപത്തെ എസ്.എം.ജെ കൺസ്ട്രക്ഷൻ കമ്പനിയുടെ ഫർണിച്ചർ നിർമ്മാണശാലയാണ് ഞായറാഴ്ച രാത്രി 11.30ഓടെ കത്തിനശിച്ചത്.
തീ ഉയരുന്നതു കണ്ട് നാട്ടുകാരാണ് ഫയർഫോഴ്സിനെ വിവരമറിയിച്ചത്. മാത്യു സേവ്യർ എന്നയാളുടെ ഉടമസ്ഥതയിലുള്ള ഗോഡൗണിൽ കൊത്തുപണിക്ക് ഉപയോഗിക്കുന്ന തേക്കിൻതടികൾ ഉൾപ്പെടെ സൂക്ഷിച്ചിട്ടുണ്ടായിരുന്നു. തേക്കിൻതടികളാണ് കത്തിനശിച്ചത്. ആലപ്പുഴയിൽനിന്ന് മൂന്ന് യൂണിറ്റും ചേർത്തലയിൽനിന്ന് ഒരു യൂണിറ്റും ഫയർ ഫോഴ്സ് എത്തി മണിക്കൂറുകളെടുത്താണ് തീ അണച്ചത്. സമീപത്തെ വായനശാലക്കും കേടുപാടുണ്ടായി. ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |