പീരുമേട്: തോട്ടം മേഖലയിൽ ശക്തമായ പോരാട്ടമാണ് നടക്കുന്നത്. വണ്ടിപ്പെരിയാർ, പീരുമേട്, ഏലപ്പാറ, പഞ്ചായത്തുകളിലാണ് എൻഡിഎഫും, യുഡിഎഫും ശക്തമായ മത്സരം നടത്തുന്ന പഞ്ചായത്തുകൾ. നിലവിൽ വണ്ടിപ്പെരിയാറും പീരുമേടും ഇടതുമുന്നണി ഭരിക്കുന്നു. കഴിഞ്ഞ മൂന്ന് തവണകളായി എൽ.ഡി.എഫിന്റെ കയ്യിലാണ് വണ്ടിപ്പെരിയാർ പഞ്ചായത്ത്. പീരുമേട് താലൂക്കിൽ ഏറ്റവും കൂടുതൽ വാർഡുകളുള്ള (24), വണ്ടിപ്പെരിയാർപഞ്ചായത്തിൽ കനത്ത പോരാട്ടമാണ് നടക്കുന്നത്. വണ്ടിപ്പെരിയാറിൽ ഭരണം നിലനിർത്താൻ എൽ.ഡി.എഫും, ഏതുവിധേനയും തിരിച്ചുപിടിക്കാൻ യു.ഡിഎഫും കൊണ്ടുപിടിച്ച ശ്രമം നടത്തുന്നു. ബിജെപി സാന്നിധ്യം അറിയിക്കാൻ എല്ലാ വാർഡുകളിലും സ്ഥാനാർത്ഥികൾ മത്സരിക്കുന്നു. നിലവിൽ ബി.ജെ.പിക്ക് ഒരു സീറ്റുണ്ട്. പീരുമേട് ആകട്ടെ രണ്ട് തവണ യു.ഡി.എഫ് ഭരണ തുടർച്ചക്ക് ശേഷം കിട്ടിയ എൽഡിഎഫ് അധികാരം നിലനിർത്താൻ വേണ്ടിയുള്ള ശ്രമത്തിലാണ് എൽഡിഎഫ്. യുഡിഎഫ് തിരിച്ചുപിടിക്കാൻ ശ്രമിക്കുന്നു. ഇവിടെ ബി.ജെ.പി സാന്നിധ്യം അറിയിക്കാൻ 16 ൽ 9 വാർഡുകളിൽ സ്ഥാനാർതികളെ നിർത്തിയിരിക്കുന്നു. പീരുമേട്ടിൽ ശക്തമായ മത്സരമാണ് നടക്കുന്നത്. ഏലപ്പാറയിൽ കഴിഞ്ഞ രണ്ട് തവണകളായി യുഡിഎഫ് ഭരിച്ചുകൊണ്ടിരിക്കുകയാണ്. ഇത്തവണ എന്ത് വിലകൊടുത്തും എൽഡിഎഫ് തിരിച്ചുപിടിക്കും എന്ന വാശിയിലാണ് ഇടതുമുന്നണി. ബിജെപി സാന്നിധ്യംഅറിയാക്കാൻ 14 വാർഡുകളിൽ സ്ഥാനാർത്ഥികൾ നടത്തിയിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |