കട്ടപ്പന . കാഞ്ഞിരപ്പള്ളി രൂപതയുടെ ആഭിമുഖ്യത്തിൽ 10 മുതൽ 14 വരെ വൈകിട്ട് നാലു മുതൽ രാത്രി ഒൻപതു വരെ കട്ടപ്പന സെന്റ് ജോർജ് ഫെറോനാ പള്ളിയിൽ നടക്കുന്ന കൃപാഭിഷേകം ബൈബിൾ കൺവെൻഷൻനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി ജനറൽ കൺവീനർ ഫാ.ജോസ് മംഗലത്തിൽ അറിയിച്ചു. അന്തർദേശീയ ബൈബിൾ പ്രഘോഷകൻ ഫാ.ഡോമിനിക് വാളന്മനാൽ കൺവെൻഷന് നേതൃത്വം നൽകും. 10ന് വൈകുന്നേരം 4ന് ജപമാലയോടെ കൺവെൻഷൻ ആരംഭിക്കും. 4.30ന് കാഞ്ഞിരപ്പള്ളി രൂപതമെത്രാൻ മാർ ജോസ് പുളിക്കലിന്റെ മുഖ്യകർമികത്വത്തിൽ ഫാ.മാത്യു കല്ലറക്കൽ, ഫാ.ഡോമിനിക് കാഞ്ഞിരത്തിനാൽ എന്നിവർ സഹകാർമ്മികരായി ആഘോഷമായ വിശുദ്ധ കുർബാന നടക്കും. തുടർന്ന് രൂപതാദ്ധ്യക്ഷൻ അൾത്താരയിൽ ബൈബിൾ പ്രതിഷ്ഠിച്ചു തിരിതെളിച്ചു കൺവൻഷൻ ഉദ്ഘാടനം ചെയ്യും. തുടർന്ന് ഫാ.ഡോമിനിക് വാളന്മനാൽ വചന പ്രഘോഷണവും ദിവ്യ കാരുണ്യ ആരാധനയും വിടുതൽ ശുശ്രുഷയും നടത്തും.
11ന് വൈകുന്നേരം 4.30ന് കാഞ്ഞിരപ്പള്ളി രൂപത വികാരി ജനറാൾ ഫാ.ജോസഫ് വെള്ളമറ്റത്തിന്റെ മുഖ്യകർമികത്വത്തിൽ ഫാ. ജേക്കബ് പീടികയിൽ, ഫാ. ഫിലിപ്പ് വട്ടയത്തിൽ എന്നിവർ സഹകർമികരായി വിശുദ്ധ കുർബാന അർപ്പണം നടക്കും. 12ന് വൈകുന്നേരം 4.30ന് ഇടുക്കി രൂപത വികാരി ജനറാൾ ഫാ.എബ്രഹാം പുറയാറ്റ് മുഖ്യകാർമികനും ഫാ.സഖറിയാസ് കുമ്മണ്ണുപറമ്പിൽ, ഫാ.ജോസ്‌മോൻ കൊച്ചുപുത്തൻപുരക്കൽ എന്നിവർ സഹകാർമികരുമായി വിശുദ്ധ കുർബാന അർപ്പണം നടക്കും. 13ന് വൈകുന്നേരം 4.30ന് കട്ടപ്പന ഫെറോന വികാരി ഫാജോസ് മംഗലത്തിൽ മുഖ്യകർമ്മികനും ഫാ.ആന്റണി പാലാ പുളിക്കൽ, ഫാ. കുര്യാക്കോസ് വടക്കേടത്ത് എന്നിവർ സഹകർമ്മികരുമായി വിശുദ്ധ കുർബാന അർപ്പണം നടക്കും. കൺവൻഷൻ ദിവസങ്ങളിൽ കുമ്പസാരത്തിനും സ്പിരിച്ചൽ ഷെയറിങ്ങിനും പ്രത്യേക സൗകര്യം ക്രമീകരിച്ചിട്ടുണ്ട്. കൺവൻഷന്റെ നടത്തിപ്പിനായി 301 അംഗ സംഘാടക സമിതി രൂപീകരിച്ചു പ്രവർത്തനങ്ങൾ നടത്തിവരുകയാണ്. കൺവൻഷനിൽ പങ്കെടുക്കുവാൻ എത്തുന്ന രോഗികൾക്ക് പ്രത്യേക ഇരിപ്പിട സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. കൺവൻഷൻ ദിനങ്ങളിലെ സുരക്ഷക്കും ട്രാഫിക് നിയന്ത്രണത്തിനും കട്ടപ്പന ഡിവൈഎസ്പി വി.എ.നിഷാദ്‌മോന്റെ നേതൃത്യത്തിൽ പൊലീസ് വിപുലമായ ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ടെന്നും കൺവെൻഷൻ കൺവീനർമാരായ ഫാ.മജു നിരവത്ത്, പിആർഒ തോമസ് ജോസ്, കൈക്കാരന്മാരായ പയസ് കുന്നേൽ, ജോണി കലയത്തിനാൽ എന്നിവർ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |