പത്തനംതിട്ട : തദ്ദേശ സ്വയംഭരണ പൊതുതിരഞ്ഞെടുപ്പിനുള്ള പോളിംഗ് സാമഗ്രികൾ വിതരണം ചെയ്യുന്ന ജില്ലയിലെ കേന്ദ്രങ്ങൾ ജില്ലാ കളക്ടർ എസ് പ്രേം കൃഷ്ണനും പൊതു നിരീക്ഷകൻ എ. നിസാമുദ്ദീനും സന്ദർശിച്ചു. കോഴഞ്ചേരി സെന്റ് തോമസ് കോളേജ്, എലിയറയ്ക്കൽ അമൃത വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂൾ, പന്തളം എൻ.എസ്.എസ് കോളേജ്, അടൂർ കേരള യൂണിവേഴ്‌സിറ്റി ബി.എഡ് സെന്റർ എന്നീ കേന്ദ്രങ്ങൾ ജില്ലാ കളക്ടർ സന്ദർശിച്ചു. ജില്ലാ തിരഞ്ഞെടുപ്പ് ഡെപ്യൂട്ടി കളക്ടർ ബീന എസ്. ഹനീഫ്, തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. റാന്നി സെന്റ് തോമസ് കോളേജിലെ വിതരണ കേന്ദ്രത്തിൽ പൊതുനിരീക്ഷകൻ സന്ദർശനം നടത്തി. മല്ലപ്പള്ളി സി.എം.എസ് ഹയർ സെക്കൻഡറി സ്‌കൂൾ, തിരുവല്ല കാവുംഭാഗം ദേവസ്വം ബോർഡ് ഹയർ സെക്കൻഡറി സ്‌കൂൾ, ഇരവിപേരൂർ സെന്റ് ജോൺസ് ഹയർ സെക്കൻഡറി സ്‌കൂൾ എന്നിവിടങ്ങളിൽ നിന്നും പോളിംഗ് സാമഗ്രികൾ വിതരണം ചെയ്തു. അടൂർ ഹോളി ഏഞ്ചൽസ് സ്‌കൂൾ, പത്തനംതിട്ട കാതോലിക്കേറ്റ് കോളജ്, തിരുവല്ല എം.ജി.എം ഹയർ സെക്കൻഡറി സ്‌കൂൾ, പന്തളം എൻ.എസ്.എസ് കോളജ് എന്നിവിടങ്ങളിൽ നഗരസഭയിലേക്കുള്ള പോളിംഗ് സാമഗ്രികൾ വിതരണം ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |