
മാന്നാർ: നഫീസത്തുൽ മിസ്‌രിയ്യ ഇസ്‌ലാമിക് ആൻഡ് ആർട്സ് കോളജിന്റെ (സനാ ഇയ്യ) നേതൃത്വത്തിൽ എല്ലാ മാസവും നടത്തിവരാറുള്ള മജ്ലിസുന്നൂറും പ്രാർത്ഥനയും നടന്നു. കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ കോളേജ് പ്രിൻസിപ്പൽ ശൗകത് ഫൈസി നസീഹത് പ്രഭാഷണവും മാന്നാർ പുത്തൻപള്ളി ചീഫ് ഇമാം സഹലബത്ത് ദാരിമി പ്രാർത്ഥനക്ക് നേതൃത്വവും നൽകി. കുട്ടിക്കാട് മുഹിയുദ്ദീൻ ജുമാ മസ്ജിദ് ഇമാം നിസാമുദ്ദീൻ നഈമി, അസിസ്റ്റന്റ് ഇമാം ഷമീർ ബാഖവി, കോളേജ് ചെയർമാൻ ഇസ്മായിൽ കുഞ്ഞ് ഹാജി, അദ്ധ്യാപകരായ ഹസൈനാർ മദനി, ഇബ്രാഹിം ഫൈസി, മാനേജർ ഷഫീഖ്, എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |