
കായംകുളം: എസ്.എൻ.ഡി.പി യോഗം കായംകുളം യൂണിയൻ നയിക്കുന്ന രണ്ടാമത് ശിവഗിരി തീർത്ഥാടന പദയാത്രയുടെ ആലോചനായോഗം യൂണിയൻ ഹാളിൽ നടന്നു. പദയാത്രാ ക്യാപ്ടനും യൂണിയൻ സെക്രട്ടറിയുമായ പി. പ്രദീപ് ലാൽ ഉദ്ഘാടനം ചെയ്തു. പദയാത്ര കമ്മറ്റി ചെയർമാൻ പനയ്ക്കൽ ദേവരാജൻ അദ്ധ്യക്ഷത വഹിച്ചു. എ.പ്രവീൺ കുമാർ, സംഘംരവി,പി.എസ് ബേബി, സുരേഷ് കുമാർ,വി.എസ് സോണി,ശിവകുമാർ എന്നിവർ സംസാരിച്ചു. അഞ്ചു ദിവസം നീണ്ടുനിൽക്കുന്ന തീർത്ഥാടന പദയാത്ര ജനുവരി ഒന്നാം തീയതി ശിവഗിരിയിലെ സമാധി മന്ദിരത്തിൽ എത്തിച്ചേരും.
ശാഖായോഗം ഭാരവാഹികൾ പങ്കെടുക്കുന്ന ആലോചനാ യോഗം വെള്ളിയാഴ്ച വൈകിട്ട് 3 മണിക്ക് യൂണിയൻ ആഡിറ്റോറിയത്തിൽ നടക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |