കോട്ടക്കൽ: ഭിന്നശേഷി വാരാചരണത്തോടനുബന്ധിച്ച് ജി.എച്ച്.എസ്.എസ് പുതുപ്പറമ്പയിൽ നിന്നും കുട്ടികൾ കാലിക്കറ്റ് യൂണിവേഴ്സിറ്റി ബോട്ടാണിക്കൽ ഗാർഡനും പാർക്കും സന്ദർശിച്ചു.
ഭിന്നശേഷിക്കാരായ 11 കുട്ടികളും അവരുടെ രക്ഷിതാക്കളും അദ്ധ്യാപകരും സ്പെഷ്യൽ എഡ്യൂക്കേറ്റർ ബബിത ടീച്ചറുടെ നേതൃത്വത്തിൽ യാത്രയിൽ പങ്കെടുത്തു. പ്രധാനാദ്ധ്യാപിക കെ.ബി.മിനി, അദ്ധ്യാപകരായ സജേഷ്, ഡോണിയ ചാക്കോ പങ്കെടുത്തു. കുട്ടികൾക്ക് വ്യത്യസ്തമായ ഒരനുഭവമായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |