
പാറശാല: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിനുള്ള പോളിംഗ് സാമഗ്രികളുമായി പോളിംഗ് ഉദ്യോഗസ്ഥർ ബൂത്തുകളിലേക്കെത്തി. പാറശാല ബ്ലോക്ക് പഞ്ചായത്തിലേക്കുള്ള തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പാറശാല ഗവ വി. ആൻഡ് എച്ച്.എസ് സ്‌കൂളിൽ പ്രവർത്തിക്കുന്ന തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഡിസ്‌ട്രിബ്യൂഷൻ ആൻഡ് റിസീവിംഗ് കേന്ദ്രത്തിൽ നിന്നും ഉദ്യോഗസ്ഥർ പോളിംഗിനായുള്ള സാമഗ്രികൾ ഏറ്റുവാങ്ങിയ ശേഷം പ്രത്യേക വാഹനങ്ങളിൽ അവരവരുടെ പോളിംഗ് കേന്ദ്രങ്ങളിലേക്ക് യാത്രതിരിച്ചു. പോളിംഗ് കേന്ദ്രങ്ങളിലെത്തിയ ഉദ്യോഗസ്ഥർ അവിടെ ബൂത്തുകൾ ക്രമീകരിച്ചു. പാറശാല ബ്ലോക്ക് പരിധിയിലെ ആറ് പഞ്ചായത്തുകളിലായി 198 പോളിംഗ് ബൂത്തുകളാണ് ക്രമീകരിച്ചിട്ടുള്ളത്.792 ഓളം പോളിംഗ് ഉദ്യോഗസ്ഥരും മറ്റ് ജീവനക്കാരെയുമാണ് വിവിധ കേന്ദ്രങ്ങളിലെ പോളിംഗ് പ്രവർത്തനങ്ങൾക്കായി ചുമതലപ്പെടുത്തിയിട്ടുള്ളത്. ഇന്ന് രാവിലെ 7 മുതൽ വൈകിട്ട് 6 വരെയാണ് വോട്ടിംഗ് സമയം.പ്രശ്നബാധിത പ്രദേശങ്ങളിലേക്ക് പ്രത്യേക പൊലീസ് സംഘത്തെ നിയോഗിച്ചിട്ടുണ്ട്.
ഫോട്ടോ:തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പാറശാല ഗവ.വി.ആൻഡ് എച്ച്.എസ് സ്‌കൂളിൽ പ്രവർത്തിക്കുന്ന പോളിംഗ് സാമഗ്രികളുടെ ഡിസ്‌ട്രിബ്യൂഷൻ ആൻഡ് റിസീവിംഗ് കേന്ദ്രത്തിൽ നിന്ന് പോളിംഗ് സാമഗ്രികൾ ഏറ്റുവാങ്ങിയ ഉദ്യോഗസ്ഥർ അവരവരുടെ പോളിംഗ് കേന്ദ്രങ്ങളിലേക്ക് തിരിക്കുന്നു
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |