നെയ്യാറ്റിൻകര: കാൽനടയാത്രപോലും ദുഷ്കരമായ, നെയ്യാറ്റിൻകരയിലെ ആലുംമൂട് ജംഗ്ഷനിലെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരം വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം. തിരുവനന്തപുരത്ത് നിന്ന് നാഗർകോവിലിലേക്കും മറ്റും ഇതുവഴി നിരവധി വാഹനങ്ങളാണ് പോകുന്നത്.ആലുംമൂട്ടിലെ ഗതാഗതക്കുരുക്കിൽപ്പെട്ടാൽ പിന്നെ മണിക്കൂറുകളോളം കാത്തുകിടക്കേണ്ട അവസ്ഥയാണ്.
ഡിസംബർ അവസാന വാരത്തോടെ ശിവഗിരി തീർത്ഥാടനം തുടങ്ങിയാൽപ്പിന്നെ വലിയ വോൾവാ ബസുകളുടെ വരവുകൂടിയാകുമ്പോൾ ഗതാഗതക്കുരുക്ക് പതിന്മടങ്ങ് വർദ്ധിക്കും.ഇപ്പോൾ പീക്ക് അവറുകളിൽ വൺ വേ ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും തിരുവനന്തപുരത്ത് നിന്നുവരുന്ന വാഹനങ്ങൾ ടി.ബി ജംഗ്ഷൻ വഴി ആശുപത്രി ജംഗ്ഷനിലേക്കും അവിടെനിന്ന് ആലുംമൂട്ടിലേക്കും എത്തുകയാണ് പതിവ്. എന്നാൽ ആശുപത്രി ജംഗഷനു സമീപം രണ്ട് ഹൈസ്കൂളുകളുള്ളതിനാൽ ഗതാഗത ബാഹുല്യം കാരണം വിദ്യാർത്ഥികൾക്ക് കാൽനടപോലും അസാദ്ധ്യമാണ്. മാത്രമല്ല ഈ പ്രദേശത്തെ നടപ്പാത കൈയേറിയുള്ള വഴിയോരക്കച്ചവടവും കുരുക്കിന് കാരണമാവുകയാണ്. പ്രശ്നത്തിന് അടിയന്തര പരിഹാരം വേണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |