
പാലോട്: കിളിമാനൂർ പഞ്ചായത്ത് വക ശ്മശാനത്തിൽ കാട്ടുപന്നിയെ കുരുക്കുവച്ച് പിടിച്ച് ഇറച്ചിയാക്കിയ സംഘത്തെ പാലോട് റേഞ്ച് ഓഫീസറുടെ നേതൃത്വത്തിൽ പിടികൂടി. കിളിമാനൂർ മലയ മഠം സിന്ധു ഭവനിൽ മണിലാൽ (31),സഹോദരൻ മഹേഷ് ലാൽ (29),കല്ലറക്കോണം അശ്വതി ഭവനിൽ അനീഷ് (32),കടമ്പാട്ടുകോണം സൂര്യാ ഭവനിൽ സൂരജ് (26) എന്നിവരാണ് പിടിയിലായത്. സംഭവത്തിൽ മലയമഠം എൽ.പി സ്കൂളിന് സമീപം അഖിൽ ഒളിവിലാണ്.
കഴിഞ്ഞ ദിവസം രാത്രി 12ഓടെ കുരുക്കുവച്ച് പിടിച്ച പന്നിയെ തൊട്ടടുത്തുള്ള മണിലാലിന്റെ കുടുംബ വീട്ടിൽ വച്ച് ഇറച്ചിയാക്കുന്നതിനിടെ പുലർച്ചെ 3ഓടെയാണ് വനം ഉദ്യോഗസ്ഥരെത്തി പ്രതികളെ പിടികൂടിയത്. പാലോട് റേഞ്ച് ഓഫീസർ വിപിൻ ചന്ദ്രൻ,ഡെപ്യൂട്ടി റേഞ്ച് ഓഫീസർ സന്തോഷ് കുമാർ,എസ്.എഫ്.ഒ സന്തോഷ്,ബി.എഫ്.ഒമാരായ അരുൺ,ബിന്ദു,സൂര്യ എന്നിവരുടെ നേതൃത്വത്തിൽ പിടികൂടിയ പ്രതികളെ വനം കോടതിയിൽ ഹാജരാക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |