തിരുവനന്തപുരം: ഈഞ്ചയ്ക്കൽ ഓവർബ്രിഡ്ജ് നിർമ്മാണവുമായി ബന്ധപ്പെട്ട് ഇന്നുമുതൽ 16വരെ രാത്രി 11 മുതൽ പുലർച്ചെ 5വരെ ചാക്ക - തിരുവല്ലം റോഡിൽ ഗതാഗത നിയന്ത്റണം ഏർപ്പെടുത്തി. ബൈപ്പാസിൽ തിരുവല്ലം ഭാഗത്തുനിന്ന് പൂന്തുറയിലേക്കും ഈഞ്ചയ്ക്കലിൽ നിന്ന് കുമരിച്ചന്ത ഭാഗത്തേക്കും വാഹന ഗതാഗതം അനുവദിക്കില്ല.
കോവളത്തുനിന്ന് കഴക്കൂട്ടം ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ തിരുവല്ലം - അമ്പലത്തറ - അട്ടക്കുളങ്ങര - സ്റ്റാച്യു - വി.ജെ.ടി - പാറ്റൂർ - ചാക്ക വഴി ബൈപ്പാസിലെത്തി പോകണം. കഴക്കൂട്ടത്തുനിന്ന് കോവളത്തേക്ക് പോകുന്ന വാഹനങ്ങൾ ചാക്ക സർവീസ് റോഡുവഴി പേട്ട - പാറ്റൂർ - പാളയം - സ്റ്റാച്യു - അട്ടക്കുളങ്ങര - മണക്കാട് - തിരുവല്ലം വഴി പോകണം.കിള്ളിപ്പാലം - പവർഹൗസ് ഭാഗത്തുനിന്ന് ഈഞ്ചയ്ക്കൽ വഴി കഴക്കൂട്ടം ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ ചൂരയ്ക്കാട് - തമ്പാനൂർ - പനവിള - ആശാൻ സ്ക്വയർ - പാറ്റൂർ - ചാക്ക വഴിയോ ശ്രീകണ്ഠേശ്വരം - ഉപ്പിടാംമൂട് - പേട്ട - ചാക്ക വഴിയോ ബൈപ്പാസിലെത്തണം.
കോവളം ഭാഗത്തുനിന്ന് എയർപോർട്ടിലേക്കെത്തുന്ന ചെറിയ വാഹനങ്ങൾ കുമരിച്ചന്ത പരുത്തിക്കുഴി സർവീസ് റോഡുവഴി കല്ലുംമൂട് - പൊന്നറപാലം - വലിയതുറ - ശംഖുംമുഖം റോഡിലേക്ക് തിരിഞ്ഞുപോകണം. അട്ടക്കുളങ്ങര ഭാഗത്തുനിന്ന് ചാക്കയിലേക്ക് പോകുന്ന ചെറിയ വാഹനങ്ങൾ വാഴപ്പള്ളി - ശ്രീകണ്ഠേശ്വരം - ഉപ്പിടാംമൂട് - പേട്ട - ചാക്ക വഴി പോകണമെന്ന് സിറ്റി പൊലീസ് കമ്മിഷണർ (ട്രാഫിക്) അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |