കൊച്ചി: ഫോർട്ട് വൈപ്പിനിൽ കൂട്ടുകാർക്കൊപ്പം അഴിമുഖത്ത് നീന്താനിറങ്ങി കാണാതായ, ഫോർട്ട്‌കൊച്ചി നസ്രേത്ത് നരിക്കാട്ട് നിപുൺ കൊൻസായുടെ മകൻ മിഖായേൽ സോഹൻ നിപുണിന്റെ(14) മൃതദേഹം കണ്ടെത്തി. ഇന്നലെ ഉച്ചയ്ക്ക് വില്ലിംഗ്ടൺ ഐലൻഡിൽ വാട്ടർമെട്രൊ സ്റ്റേഷന് സമീപം കായലിൽ പൊന്തുകയായിരുന്നു. കോസ്റ്റ് ഗാർഡ് കരയ്ക്കെത്തിച്ച് എറണാകുളം ജനറൽ ആശുപത്രിയിലേക്ക് മാറ്റി. സംസ്കാരം ഇന്ന് മാതാവിന്റെ നാടായ പുതുവൈപ്പിൽ നടക്കും.
ഞാറയ്ക്കൽ പെരുമ്പിള്ളി അസീസി വിദ്യാനികേതൻ സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയായ സോഹൻ ഫോർട്ട്കൊച്ചിയിലെ കൂട്ടുകാർക്കൊപ്പം ഞായറാഴ്ച വൈകിട്ട് 4.45നാണ് ഫോർട്ട്‌വൈപ്പ് എൽ.എൻ.ജി ഭാഗത്ത് നീന്താനിറങ്ങിയത്. തിരയിൽപ്പെട്ട മിഖായേലിനെ ഒപ്പമുണ്ടായിരുന്ന കൂട്ടുകാരൻ നവനീത് വലിച്ചു കരയിലെത്തിക്കാൻ ശ്രമിച്ചെങ്കിലും വിഫലമായി. മാതാവ്: സോണിയ. ഏകമകനാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |