
13.6 കിലോമീറ്റർ സഞ്ചരിച്ചത് എസ്കോർട്ടില്ലാതെ
കണ്ണൂർ: കണ്ണൂർ കോർപറേഷൻ തിരഞ്ഞെടുപ്പ് റാലിക്കായി തിങ്കളാഴ്ച വൈകിട്ട് പിണറായിയിലെ വീട്ടിൽ നിന്ന് പുറപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയൻ സഞ്ചരിച്ചത് പൊലീസ് എസ്കോർട്ടില്ലാതെ. മുഖ്യമന്ത്രിക്ക് എസ്കോർട്ട് പോകേണ്ടുന്ന ധർമ്മടം പൊലീസ് യഥാസമയം എത്താത്തതാണ് ഗുരുതരമായ സുരക്ഷാവീഴ്ചയ്ക്ക് ഇടയാക്കിയത്.
വൈകീട്ട് 3.15 ഓടെയാണ് പിണറായിയിലെ വീട്ടിൽ നിന്ന് കണ്ണൂരിലേക്ക് മുഖ്യമന്ത്രി പൊലീസ് എസ്‌കോർട്ട് ഇല്ലാതെ താഴെ ചൊവ്വ വരെ സഞ്ചരിച്ചത്. താഴെ ചൊവ്വയിൽ എത്തിയപ്പോഴാണ് കണ്ണൂർ ടൗൺ പൊലീസിന്റെ എസ്‌കോർട്ട് വാഹനം കൂടെ ചേർന്നത്. പിന്നീട് ഈ എസ്കോർട്ട് വാഹനം മുഖ്യമന്ത്രി മടങ്ങുന്നതു വരെ കൂടെയുണ്ടായിരുന്നു.സംഭവത്തിൽ ആഭ്യന്തര വകുപ്പ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സുരക്ഷാവീഴ്ച്ചയിൽ ബന്ധപ്പെട്ട പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർക്കെതിരെ നടപടി ഉണ്ടാവാനുള്ള സാദ്ധ്യതയുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |