
കോട്ടയം : ജീവിതശൈലി രോഗങ്ങളെക്കുറിച്ച് അവബോധം വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ കോട്ടയം സോഷ്യൽ സർവീസ് സൊസൈറ്റിയുടെ നേതൃത്വത്തിൽ ബോധവത്ക്കരണ പരിപാടിയും, മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു. തെള്ളകം ചൈതന്യയിൽ സൊസൈറ്റി ഡയറക്ടറും, ജില്ലാ ജുവനൈൽ ജസ്റ്റിസ് ബോർഡ് മെമ്പറുമായ ഫാ. സുനിൽ പെരുമാനൂർ ഉദ്ഘാടനം നിർവഹിച്ചു. സെമിനാറിന് കാരിത്താസ് ഹോസ്പിറ്റൽ കമ്മ്യൂണിറ്റി മെഡിസിൻ സീനിയർ സ്‌പെഷ്യലിസ്റ്റ് ഡോ. ജോസ് ജോം തോമസ് നേതൃത്വം നൽകി. കെ.എസ്.എസ്.എസ് കോ-ഓർഡിനേറ്റർമാരായ ബെസ്സി ജോസ്, മേഴ്‌സി സ്റ്റീഫൻ, മേരി ഫിലിപ്പ്, കാരിത്താസ് കോളേജ് ഒഫ് നേഴ്‌സിംഗ് ഫാക്കൽറ്റിസ് എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |