
കോട്ടയം : ജില്ലയിൽ പോളിംഗ് പൂർത്തിയായതോടെ ജില്ലയിൽ രാഷ്ട്രീയ പാർട്ടികൾ കൺഫ്യൂഷനിലാണ്. പോളിംഗ് കുറഞ്ഞപ്പോൾ കുറഞ്ഞ വോട്ട് ആരുടേതാണെന്ന ചിന്തയിലാണ് മുന്നണികൾ. കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് മൂന്ന് ശതമാനത്തിന്റെ കുറവാണ് ജില്ലയിലുണ്ടായത്. ശതമാനം പരിഗണിച്ചാൽ ഈരാറ്റുപേട്ടയിൽ മാത്രമാണ് കഴിഞ്ഞതവണത്തെ അത്രയും പോളിംഗ് ഉണ്ടായത്. ഇത്തവണ 85 ന് മുകളിലെത്തി. യു.ഡി.എഫിന് സ്വാധീനമുള്ള നഗരസഭകളിൽ പോളിംഗ് കുറഞ്ഞത് അനുകൂലമാകുമെന്ന് ഇടത് നേതാക്കൾ പറയുന്നു.
ഗ്രാമീണമേഖലയിൽ താരതമ്യേന ഭേദപ്പെട്ട പോളിംഗാണ്. വൈക്കം, തലയാഴം, കുമരകം ഉൾപ്പെടെ ഇടതു സ്വാധീനമുള്ള മേഖലകളിൽ 80 ശതമാനത്തോളമാണ് പോളിംഗ്. യു.ഡി.എഫ് സ്വാധീനമുള്ള അതിരമ്പുഴ, മീനച്ചിൽ, അകലക്കുന്നം, മരങ്ങാട്ടുപള്ളി മേഖലകളിലും പോളിംഗ് കുറഞ്ഞു. അതിരമ്പുഴയിൽ 69 ശതമാനം മാത്രമാണ് പോളിംഗ്. എന്നാൽ ഇവിടെ തങ്ങളുടെ മുഴുവൻ വോട്ടുകളും ചെയ്തിട്ടുണ്ടെന്നാണ് ജോസ് വിഭാഗത്തിന്റെ അവകാശവാദം.
എൻ.ഡി.എ പ്രതീക്ഷ വാനോളം
ഇക്കുറി പള്ളിക്കത്തോടും, മുത്തോലിയും നിലനിറുത്തുമെന്നും ചിറക്കടവും, പൂഞ്ഞാറും, പൂഞ്ഞാർ തെക്കേക്കരയും, അയ്മനവും പിടിച്ചെടുക്കുമെന്നുമാണ് എൻ.ഡി.എയുടെ അവകാശവാദം. ചിറക്കടവിൽ കഴിഞ്ഞ തവണത്തെ അത്ര പോളിംഗ് നടന്നില്ലെങ്കിലും തങ്ങളുടെ മുഴുവൻ വോട്ടുകളും രാവിലെ തന്നെ ചെയ്തിരുന്നുവെന്ന് ബി.ജെ.പി നേതാക്കൾ പറയുന്നു.
സ്ഥാനാർത്ഥികൾ ബിസിയാണ്
വോട്ടെടുപ്പ് കഴിഞ്ഞെങ്കിലും സ്ഥാനാർത്ഥികളിൽ പലർക്കും ഇപ്പോഴും വിശ്രമമില്ല. കണക്കൂട്ടലുകളുമായി പാർട്ടി ഓഫീസുകളിൽ നേതാക്കളുണ്ട്.
പോളിംഗ് ശതമാനം
2025 : 70.86
2020 : 73.92
ആകെ വോട്ടർമാർ : 16,41,176
വോട്ടു ചെയ്തവർ : 11,63,010
നഗരസഭ
ചങ്ങനാശേരി : 68.13 %
കോട്ടയം : 68.27 %
വൈക്കം : 74.34 %
പാലാ : 69.01 %
ഏറ്റുമാനൂർ : 69.73 %
ഈരാറ്റുപേട്ട : 85.71 %
ബ്ലോക്ക് പഞ്ചായത്ത്
ഏറ്റുമാനൂർ : 72.64 %
ഉഴവൂർ : 67.58 %
ളാലം : 69.85 %
ഈരാറ്റുപേട്ട : 72.72 %
പാമ്പാടി : 71.55 %
മാടപ്പള്ളി : 67.17 %
വാഴൂർ : 70.75 %
കാഞ്ഞിരപ്പള്ളി : 70.83 %
പള്ളം : 69.51 %
വൈക്കം : 79.03 %
കടുത്തുരുത്തി : 71.78 %
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |