
കോട്ടയം : നാട്ടകം ഗവ.പോളിടെക്‌നിക് കോളേജിൽ മനുഷ്യാവകാശദിനാചരണഭാഗമായി സെമിനാർ നടത്തി. എക്‌സൈസ് വകുപ്പ്, വിമുക്തി മിഷൻ, എൻ.എസ്.എസ് യൂണിറ്റ് എന്നിവ ചേർന്ന് നടത്തിയ പരിപാടി അസി.എക്‌സൈസ് കമ്മിഷണർ എം.കെ.പ്രസാദ് ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഡോ.എൻ.ഡി.ആഷ അദ്ധ്യക്ഷത വഹിച്ചു. മയക്കുമരുന്നുരഹിത നവകേരളം പ്രതിരോധവും പ്രതീക്ഷകളും എന്ന വിഷയത്തിൽ വിമുക്തി കൗൺസിലർ ആഷ മരിയ പോൾ സെമിനാർ നയിച്ചു. ലീഗൽസർവീസ് അതോറിട്ടി വോളണ്ടിയർ കെ.ജി.സതീഷ്, വിമുക്തിമിഷൻ കോ-ഓർഡിനേറ്റർ കെ.എസ്.അനീഷ, എൻജി.വർക്‌ഷോപ്പ് സൂപ്രണ്ട് വി.അനിൽ എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |