
കോട്ടയം : കെ.ഇ കോളേജ് എം.എസ്.ഡബ്ല്യു വിഭാഗത്തിന്റെ നേതൃത്വത്തിൽ കോളേജിലെ കേദസും, അശ്വവും സംയുക്തമായി നടത്തുന്ന ഭിന്നശേഷി വിദ്യാർത്ഥികളുടെ സംസ്ഥാനതല കലോത്സവം അവേക്ക് ആദ്യഘട്ടം 12 ന് നടക്കും. സംസ്ഥാനത്തെ എല്ലാ സ്‌പെഷ്യൽ സ്‌കൂളുകളെയും കോർത്തിണക്കി നടത്തുന്ന കലോത്സവമാണ് അവേക്ക്. മറ്റ് കുട്ടികൾക്ക് തങ്ങളുടെ കലാപരമായ കഴിവുകൾ പ്രദർശിപ്പിക്കാൻ അവസരം ലഭിക്കുന്നത് പോലെ തന്നെ ഭിന്നശേഷിക്കാരായ കുട്ടികൾക്കും അവരുടെ കഴിവുകൾ പ്രകടിപ്പിക്കാൻ അവസരം സൃഷ്ടികുക, അതു വഴി അവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ട് വരികയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുകയാണ് പ്രോഗ്രാമിലൂടെ ലക്ഷ്യമിടുന്നതെന്ന് സംഘാടകർ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |