കൊച്ചി: ഈ മാസം ആദ്യം കളമശേരി റെയിൽവേ സ്റ്റേഷന് സമീപത്തുനിന്ന് 2300 രൂപ വിലമതിക്കുന്ന 7മീറ്റർ റെയിൽവേ ക്വാഡ് കേബിൾ മോഷ്ടിച്ച കേസിൽ അസാം സോണിത്പൂർ ഗോട്‌ലോംഗ് വില്ലേജ് സ്വദേശി എത്തിഹാസ് ഹുസൈനെ (25) ആർ.പി.എഫ് അറസ്റ്റ് ചെയ്തു.
എറണാകുളം ആർ.പി.എഫ് എ.എസ്.സി സുപ്രിയ കുമാർ ദാസ്, ആർ.പി.എഫ് ഇൻസ്പെക്ടർ ബിനോയ് ആന്റണി എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. കേബിൾ മുറിച്ചുമാറ്റിയതിനെത്തുടർന്ന് സിഗ്നൽ തകരാറിലാവുകയും നിരവധി ട്രെയിനുകളുടെ വൈകിയോട്ടത്തിന് ഇടയാകുകയും ചെയ്തു. പ്രതിയെ എറണാകുളം സബ് ജയിലിൽ പതിനാല് ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |