
മുഖ്യമന്ത്രി ഉൾപ്പെടെ മൂന്ന് മന്ത്രിമാർ
കണ്ണൂർ:മുഖ്യമന്ത്രി പിണറായി വിജയൻ പിണറായിയിലെ ചേരിക്കൽ ജൂനിയർ ബേസിക് സ്കൂളിലെ ഒന്നാം ബൂത്തിലും സ്‌പീക്കർ എ.എൻ.ഷംസീർ തലശേരി നഗരസഭയിലെ പുന്നോൽ എൽ.പി സ്‌കൂളിലും വോട്ട് രേഖപ്പെടുത്തും. മന്ത്രിമാരായ രാമചന്ദ്രൻ കടന്നപ്പള്ളി കണ്ടോന്താർ ചെറുവിച്ചേരി എൽ.പി സ്‌കൂളിലും എ .കെ .ശശീന്ദ്രൻ ചൊവ്വ ധർമസമാജം യു.പി സ്‌കൂളിലും വോട്ട് ചെയ്യും. സി പി.എം കേന്ദ്രകമ്മിറ്റിയംഗങ്ങളായ പി.കെ. ശ്രീമതി ചെറുതാഴം സൗത്ത് ഗവ.എൽ.പി സ്‌കൂളിലും ഇ.പി.ജയരാജൻ അരോളി ഗവ. ഹയർസെക്കൻഡറി സ്‌കൂളിലും വോട്ട് ചെയ്യും.
സംസ്ഥാന സെക്രട്ടറിയറ്റംഗം എം.വി.ജയരാജന് പെരളശേരി എ.കെ.ജി സ്‌മാരക ഗവ.ഹയർസെക്കൻഡറി സ്‌കൂളിലാണ് വോട്ട്. ജില്ലാ സെക്രട്ടറി കെ.കെ.രാഗേഷിന് മുണ്ടേരി ഗവ.ഹയർ സെക്കൻഡറി സ്‌കൂളിലാണ് വോട്ട്. സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന് ആന്തൂർ നഗരസഭയിലാണ് വോട്ട്. ആന്തൂർ നഗരസഭയിലെ രണ്ടാം വാർഡായ മൊറാഴയിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥി എതിരില്ലാതെ തിരഞ്ഞെടുത്തതിനാൽ അവിടെ തിരഞ്ഞെടുപ്പില്ല. മട്ടന്നൂർ നഗരസഭയിൽ ഇപ്പോൾ തിരഞ്ഞെടുപ്പ് ഇല്ലാത്തതിനാൽ സി.പി.എം കേന്ദ്രകമ്മിറ്റിയംഗം കെ.കെ.ശൈലജയ്‌ക്കും വോട്ട് ചെയ്യേണ്ട. കഥാകൃത്ത് ടി.പത്മനാഭൻ കോർപറേഷനിലെ ഏഴാം ഡിവിഷനിലെ രാമതെരു വോയ്‌സ് സ്കൂളിൽ വോട്ട് ചെയ്യും.
കെ.സുധാകരൻ എം.പിക്ക് കോർപറേഷനിലെ ആലിങ്കൽ ഡിവിഷനിലെ ആലിങ്കൽ അങ്കണവാടിയിലാണ് 08 വോട്ട്. പി.സന്തോഷ്‌കുമാർ എം.പിക്ക് കോർപറേഷനിലെ കാപ്പിച്ചേരി ഡിവിഷനിൽ മേലേചൊവ്വ തുഞ്ചത്താചാര്യാര പഞ്ചായത്തിൽ പതിനഞ്ചാം വാർഡ് പാറക്കണ്ടം മദ്രസയിലുമാണ് വോട്ട് .കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫിന് പായം പഞ്ചായത്തിലെ പതിനാലാം വാർഡിലെ താന്തോട് സെന്റ് ജോൺസ് ബാപ്‌സ്റ്റിക് ഇംഗ്ലിഷ് മീഡിയം സ്‌കൂളിലാണ് വോട്ട്. എം.എൽ.എമാരായ സജീവ് ജോസഫിന് ഉളിക്കൽ പഞ്ചായത്ത് പതിനാലാം വാർഡിലെ വയത്തൂർ യു.പി സ്‌കൂളിലും കെ.വി.സുമേഷിന് ചിറക്കൽ പഞ്ചായത്ത് 19-ാം വാർഡിലെ രാജാസ് ഹയർ സെക്കൻഡറി സ്‌കൂളിലും എം.വിജിൻ കുഞ്ഞിമംഗലം പഞ്ചായത്ത് രണ്ടാം വാർഡിലെ എടനാട് യു.പി സ്‌കൂളിലും ടി.ഐ. മധുസൂദനൻ പയ്യന്നൂർ നഗരസഭ 21-ാം വാർഡിലെ മാവിച്ചേരി അങ്കണവാടിയിലും കെ.പി.മോഹനൻ കുന്നോത്തുപറമ്പ് പതിനഞ്ചാം വാർഡിലെ അയാത്തുൽ ഇസ്ലാം മദ്രസ പുത്തൂർ ഭാഗം ഒന്നിലും വോട്ട് രേഖപ്പെടുത്തും.സി പി.ഐ ദേശീയ സെക്രട്ടറി അഡ്വ.പി.സന്തോഷ് കുമാർ എം.പി എടചൊവ്വ തുഞ്ചത്തചാര്യ സ്‌കൂളിലും മുൻ എം.പി പന്ന്യൻ രവീന്ദ്രൻ കക്കാട് നോർത്ത് യു.പി സ്‌കൂളിലും വോട്ട് രേഖപ്പെടുത്തും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |