
പയ്യന്നൂർ:നഗരസഭയിൽ 46 വാർഡുകളിലേക്കായി നടക്കുന്ന തെരഞ്ഞെടുപ്പിൽ 54 ബൂത്തുകളാണ് സജ്ജീകരിച്ചിട്ടുള്ളത്. ഇതിൽ 26 പ്രശ്ന ബാധിത ബൂത്തുകൾ ഉള്ളതായാണ് പൊലീസ് കണ്ടെത്തൽ. പ്രശ്ന ബാധിത ബൂത്തുകളിടക്കം സമാധാനപരമായ തെരഞ്ഞെടുപ്പ് നടത്താനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി പയ്യന്നൂർ ഡിവൈ.എസ്.പി കെ.വിനോദ് കുമാർ പറഞ്ഞു.
പ്രശ്ന ബാധിത ബൂത്തുകൾ പ്രവർത്തിക്കുന്ന കെട്ടിടങ്ങളിൽ സാധാരണയുള്ള പൊലീസുകാർക്കു പുറമെ നാലു വീതം പൊലീസുകാരെ കൂടി അധികമായി വിന്യസിക്കും. ഇതു കൂടാതെ ഡിവൈ.എസ്.പി. ക്കു കീഴിൽ മൂന്നു വീതം സ്ടൈക്കർ പട്രോളിംഗ് യൂണിറ്റുകളും പയ്യന്നൂർ പൊലീസ് സ്റ്റേഷൻ കേന്ദ്രീകരിച്ച് രണ്ട് ക്രമസമാധാന പാലന യൂണിറ്റുകളും പ്രവർത്തിക്കും. ഡിവൈ.എസ്.പി,സി.ഐ എന്നിവരുടെ കീഴിൽ വേറെയും പരിശോധനാ സംഘങ്ങൾ ഉണ്ടാവും. ഇതിനെല്ലാം പുറമെ ജില്ല പൊലീസ് മേധാവിയുടെ കീഴിൽ പയ്യന്നൂരിലേക്ക് പ്രത്യേകമായി പട്രോളിംഗിന് സ്ട്രൈക്കിംഗ് യൂണിറ്റും ഉണ്ടാവും. പൊതുവെ പോളിംഗ് സമാധനപരമായിരിക്കുമെന്നാണ് പൊലീസ് വിലയിരുത്തൽ.
പെരിങ്ങോം പരിധിയിൽ 27 പ്രശ്നബാധിത ബൂത്തുകൾ
പയ്യന്നൂർ ഡിവൈ.എസ്.പി. പരിധിയിലുള്ള പെരിങ്ങോം പൊലീസ് സ്റ്റേഷൻ പരിധിയിൽ 27 പ്രശ്നബാധിത ബൂത്തുകൾ ഉണ്ടെന്നാണ് കണ്ടെത്തൽ. പെരിങ്ങോം വയക്കര, കാങ്കോൽ ആലപ്പടമ്പ, എരമം കുറ്റൂർ പഞ്ചായത്തുകളാണ് പെരിങ്ങോം പൊലീസ് സ്‌റ്റേഷൻ പരിധിയിലുള്ളത്. പെരിങ്ങോം വയക്കര പഞ്ചായത്തിലെ പെടേന, അരവഞ്ചാൽ, വയക്കര, പെരിങ്ങോം, എരമം കുറ്റൂർ പഞ്ചായ ത്തിലെ കുറ്റൂർ, മാതമംഗലം, കക്കറ ബൂത്തുകളിൽ പ്രത്യേക സുരക്ഷ ഏർപ്പെടുത്തിയതായി ബന്ധപ്പെട്ടവർ അറിയിച്ചു .
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |