
വടക്കാഞ്ചേരി: സന്തോഷ് ട്രോഫി ഫുട്ബാളിൽ പുതുച്ചേരിക്ക് വേണ്ടി ബൂട്ടണിയാൻ വടക്കാഞ്ചേരി എങ്കക്കാട് സ്വദേശി പി.എം.അജ്മൽ. വടക്കാഞ്ചേരിയിലെ പത്ര ഏജന്റ് എങ്കക്കാട് പ്ലാക്കൽ വീട്ടിൽ മുസ്തഫ - ഷാഹിന ദമ്പതികളുടെ മകനായ ഇരുപത്തിയേഴുകാരൻ കഴിഞ്ഞ ദിവസം പോണ്ടിച്ചേരി ഫുട്‌ബാൾ അസോ. പ്രഖ്യാപിച്ച 20 അംഗ ടീമിൽ ഫോർവേഡായി ഇടംനേടി. നിലവിൽ പോണ്ടിച്ചേരി സർവകലാശാല ഫിസിക്കൽ എഡ്യുക്കേഷൻ വിഭാഗം ഗവേഷണ വിദ്യാർത്ഥിയും കാമരാജ് എഫ്.സി താരവുമാണ്. കാലിക്കറ്റ് സർവകലശാലയിൽ നിന്ന് ഫിസിക്കൽ ഏഡ്യുക്കേഷനിൽ ബിരുദം പൂർത്തിയാക്കിയ ശേഷം ബിരുദാനന്തര പഠനത്തിനായാണ് പോണ്ടിച്ചേരി സർവകലശാലയിലെത്തിയത്. ജനുവരിയിൽ അസമിലാണ് സന്തോഷ് ട്രോഫി ഫൈനൽ റൗണ്ട് മത്സരങ്ങൾ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |