
തൃശൂർ: തൃപ്രയാർ ഏകാദശിക്ക് 15 ആനകൾക്കുള്ള മുഴുവൻ സെറ്റ് ആനച്ചമയങ്ങളും കൊച്ചിൻ ദേവസ്വം ബോർഡിന്റെ വടക്കുന്നാഥ ക്ഷേത്ര മൈതാനിയിലെ ജീവധനം കാര്യാലയത്തിൽ പൂർത്തിയായി. തൃശൂർ പൂരത്തിന്റെ പാറമേക്കാവ് വിഭാഗം പ്രധാന ചമയ പണിക്കാരനായ വസന്തകുമാർ കുന്നത്തങ്ങാടിയാണ് ചമയ പണികൾക്ക് നേതൃത്വം നൽകിയത്. ഇരുപത് ലക്ഷം രൂപയോളമാണ് ചെലവ് വന്നിരിക്കുന്നത്. തൃപ്രയാർക്ക് കൊണ്ടുപോകുന്നതിനു മുന്നോടിയായി വെള്ളിയാഴ്ച രാവിലെ 10 മുതൽ 11 വരെ പണിശാലയായ ജീവധനം കാര്യാലയത്തിൽ പ്രദർശിപ്പിക്കും. ആനച്ചമയ കലാകാരന്മാർക്കുള്ള ഓണപ്പുടവ ജീവധനകാര്യാലയം മാനേജർ കെ.എൻ.കൃഷ്ണൻകുട്ടി സമ്മാനിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |