
തൃശൂർ: സൈൻ ലാംഗ്വേജിൽ സംസാരിക്കുന്നവരുടെ ക്ഷേമം ലക്ഷ്യംവച്ച് എസ്.വൈ.എസ് നടത്തുന്ന പ്രവർത്തനങ്ങളുടെ ഭാഗമായി ആംഗ്യഭാഷയിൽ സംസാരിക്കുന്നവരുടെ സംഗമം സംഘടിപ്പിച്ചു. തൃശൂർ പേൾ റീജൻസി ഹോട്ടലിൽ നടന്ന പരിപാടി എസ്.വൈ.എസ് ജില്ല സാമൂഹികം പ്രസിഡന്റ് നിസാർ സഖാഫിയുടെ അദ്ധ്യക്ഷതയിൽ സംസ്ഥാന സമിതി അംഗം അശ്‌റഫ് അഹ്‌സനി ആനക്കര ഉദ്ഘാടനം ചെയ്തു. എസ്.വൈ.എസ് ജില്ലാ ജനറൽ സെക്രട്ടറി കെ.ബി.ബഷീർ, ജില്ല കാബിനറ്റ് അംഗം റിയാസ് വടക്കാഞ്ചേരി, അബ്ദുർ റഊഫ് മിസ്ബാഹി, ഗഫൂർ സഖാഫി നിലമ്പൂർ തുടങ്ങിയവർ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകി. ജില്ല സാമൂഹികം സെക്രട്ടറി പി.എം.സൈഫുദ്ദീൻ സ്വാഗതവും ജില്ലാ ഡയറക്ടറേറ്റ് അംഗം ഉവൈസ് സഖാഫി അകലാട് നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |