
പൊയ്യ: പൊയ്യ പഞ്ചായത്തിലെ ഒന്നാം വാർഡിൽ കൊശവർക്കുന്നിൽ ആദ്യമായി പോളിംഗ് സ്റ്റേഷൻ അനുവദിച്ചതിൽ നാട്ടുകാർ സന്തോഷത്തിലാണ്. ഇതുവരെ മൂന്ന് കിലോമീറ്ററിൽ കൂടുതൽ ദൂരെയുള്ള പൊയ്യ എ.കെ.എം.എച്ച് എസ് സ്‌കൂളിലും മാളപള്ളിപ്പുറം
ബൂത്തുകളിലാണ് വോട്ട് ചെയ്തിരുന്നത്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ രണ്ട് കിലോമീറ്റർ ചുറ്റളവിൽ വോട്ടിംഗ് സൗകര്യം ഒരുക്കണമെന്ന നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഇത്തവണ കൊശവർകുന്നിൽ ബൂത്ത് അനുവദിച്ചത്. ശ്രീഭഗവതി ക്ഷേത്രത്തിന്റെ അന്നദാന മണ്ഡപത്തിലാണ് പുതിയ പോളിംഗ് സ്റ്റേഷൻ സജ്ജീകരിച്ചിരിക്കുന്നത്. നാലുവശവും ഒറ്റപ്പെട്ടു നിൽക്കുന്ന തുരുത്ത് പോലുള്ള ഈ പ്രദേശത്ത് കൂട്ടമായി താമസിക്കുന്ന കുടുംബി സമുദായാംഗങ്ങൾക്കാണ് പുതിയ സൗകര്യം വലിയ ആശ്വാസമായിരിക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |