
തൃശൂർ: ഗവ. മെഡിക്കൽ കോളേജിന്റെ ആഭിമുഖ്യത്തിൽ ഇന്റർസോൺ അത്‌ലറ്റിക് മീറ്റ് 12 മുതൽ 14 വരെ കുന്നംകുളം മോഡൽ ബോയ്‌സ് ഹയർ സെക്കൻഡറി സ്‌കൂൾ ഗ്രൗണ്ടിൽ നടക്കും. 12ന് രജിസ്‌ട്രേഷനും 13, 14 തീയതികളിൽ ട്രാക്ക് ആൻഡ് ഫീൽഡ് മത്സരങ്ങളുമാണ്. ഫുട്‌ബാൾ താരം ഐ.എം.വിജയനും ഒളിമ്പ്യൻ ലിജോ ഡേവിഡ് തോട്ടാനും ചേർന്ന് ഉദ്ഘാടനം നിർവഹിക്കും. സമാപനച്ചടങ്ങിൽ ചെസ് താരം നിഹാൽ സരിൻ, ഡോ. മോഹനൻ കുന്നുമ്മൽ എന്നിവർ മുഖ്യാതിഥികളാകും.
ഇവന്റിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് റിലീസ് പ്രിൻസിപ്പൽ ഡോ. കെ.ബി.സനൽകുമാർ, സ്റ്റുഡന്റ് അഫയേഴ്‌സ് ഡീൻ ഡോ. ആശിഷ് രാജ്‌ഷേഖർ എന്നിവർ പത്രസമ്മേളനത്തിൽ നിർവഹിച്ചു. പ്രിൻസിപ്പൽ ഡോ. കെ.ബി.സനൽകുമാർ, ഡോ. ആശിഷ് രാജ് ഷേഖർ, ഇ.ജെ.ജോർജ് എന്നിവർ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |