
തിരുവനന്തപുരം: കേരള ഗവൺമെന്റ് കൊളീജിയേറ്റ് നഴ്സിംഗ് ടീച്ചേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനം സംസ്ഥാന പ്രസിഡന്റ് അനുപമ സുസ്മിത ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി ജി.എൽ.ഹരികൃഷ്ണ റിപ്പോർട്ടും ട്രഷറർ ആർ.എസ്. ജയറാണി കണക്കും അവതരിപ്പിച്ചു. ഡോ.പ്രീത.എസിനെ സംസ്ഥാന പ്രസിഡന്റായും എസ്.കെ.പ്രതിഭാറാണിയെ ജനറൽ സെക്രട്ടറിയായും തിരഞ്ഞെടുത്തു. മറ്റു ഭാരവാഹികൾ: ഡോ.രാധിക.സി.കെ, അജീഷ്.പി. മണി (വൈസ് പ്രസിഡന്റുമാർ), ഹസീ.ടി.കെ. (ജോയിന്റ് സെക്രട്ടറി) സിബിൻ.എസ്.ബി (ട്രഷറർ).
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |