
കൊച്ചി: പ്രമുഖ ടെലികോം കമ്പനിയായ വി കേരളത്തിലെ എല്ലാ ജില്ലകളിലും 5ജി സേവനങ്ങൾ വിപുലീകരിച്ചു. പ്രാരംഭ ഓഫറിന്റെ ഭാഗമായി കേരളത്തിലെ ഉപഭോക്താക്കൾക്കായി ഏറ്റവും കുറഞ്ഞ നിരക്കിലുള്ള 5ജി പ്ലാൻ വി അവതരിപ്പിച്ചു. 299 രൂപ മുതൽ ആരംഭിക്കുന്ന 5ജി പ്ലാനുകൾ ലഭ്യമാകും. കൊച്ചി, തിരുവനന്തപുരം, കോഴിക്കോട്, മലപ്പുറം എന്നിവിടങ്ങളിൽ 5ജി നെറ്റ്‌വർക്ക് വിജയകരമായി അവതരിപ്പിച്ചിരുന്നു. കേരളത്തിലെ എല്ലാ പ്രധാന പട്ടണങ്ങളിലും വാണിജ്യ കേന്ദ്രങ്ങളിലും വിദ്യാഭ്യാസ, ടൂറിസം മേഖലകളിലും ജനസാന്ദ്രതയുള്ള താമസസ്ഥലങ്ങളിലും വി 5ജി ലഭ്യമാണ്.
അതിവേഗ ഡൗൺലോഡിംഗ്, തടസമില്ലാത്ത 4കെ വീഡിയോ സ്ട്രീമിംഗ്, ലാഗ് ഇല്ലാത്ത ഗെയിമിംഗിനും തത്സമയ ആശയവിനിമയത്തിനും ആവശ്യമായ കുറഞ്ഞ ലേറ്റൻസി എന്നിവ ഉറപ്പാക്കാൻ വിയുടെ മെച്ചപ്പെടുത്തിയ നെറ്റ്‌വർക്ക് കപ്പാസിറ്റി സഹായിക്കുന്നു.
ഉയർന്ന നിലവാരമുള്ളതും ഭാവിയിലേക്ക് സജ്ജവുമായ അനുഭവമാണ് വി 5ജി നൽകുന്നതെന്ന് വോഡഫോൺ ഐഡിയയുടെ കേരള ക്ലസ്റ്റർ ബിസിനസ് ഹെഡ് വി. ജോർജ് മാത്യു പറഞ്ഞു.
ഒരു വർഷത്തിനിടെ 900 മെഗാഹെർട്സ്, 1800 മെഗാഹെർട്സ്, 2100 മെഗാഹെർട്സ് സ്പെക്ട്രം ബാൻഡുകളിലായി 3500ലധികം പുതിയ 4ജി സൈറ്റുകൾ കമ്പനി സ്ഥാപിച്ചിട്ടുണ്ട്. ഇതിലൂടെ സംസ്ഥാനത്തുടനീളം കെട്ടിടങ്ങൾക്കുള്ളിലും പുറത്തും മികച്ച നെറ്റ്‌വർക്ക് സേവനങ്ങൾ ഉറപ്പാക്കുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |